Advertisment

റോക്ക് ലാൻഡിൽ കാറും ട്രക്കും കൂട്ടിയിടിച്ചു മലയാളി ശിശു മരിച്ചു

New Update
bvghvjhgvufg

ന്യു യോർക്ക്: ചൊവ്വാഴ്ച രാവിലെ  റോക്ക് ലാൻഡിലെ വാലി കോട്ടേജിൽ റൂട്ട് 303-ൽ കാറും പെട്ടി ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളിയായ  ഒരു വയസുള്ള ശിശു  മരിച്ചു. രണ്ട് വാഹനങ്ങളിലെയും ഡ്രൈവർമാർ ഗുരുതരമായ പരിക്കുകളിൽ നിന്ന് അപകടനില തരണം ചെയ്‌തു 

രാവിലെ 8:50 ഓടെ വാലി കോട്ടേജിന്റെയും വെസ്റ്റ് നായക്കിന്റെയും അതിർത്തിയിലുള്ള ഹിൽസൈഡ് ലെയ്നിന് സമീപം റൂട്ട് 303-ൽ തെക്കോട്ട് പോവുകയായിരുന്ന കറുത്ത നിസ്സാൻ പാത്ത്ഫൈൻഡറുമായി വെളുത്ത ഫോർഡ് കൊമേഴ്‌സ്യൽ ബോക്‌സ് ട്രക്ക് കൂട്ടിയിടിച്ചതായി പോലീസ് പറഞ്ഞു.

മലയാളി യുവതി ഓടിച്ച കാറിൽ   ഒരു വയസ്സുള്ള മകളും മൂന്ന് വയസ്സുള്ള മകനും  ഉണ്ടായിരുന്നു. മൂന്ന് വയസുകാരന് നിസാര പരിക്കേറ്റു. ഒരു വയസുള്ള കുഞ്ഞ് വെസ്റ്ചെസ്റ്റർ മെഡിക്കൽ സെന്ററിൽ വച്ച് മരിച്ചു.

അപകടത്തിൽപെട്ടവരുടെ വിവരം പോലീസ് ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. 

Rockland accident
Advertisment