Advertisment

കാലിഫോർണിയയിൽ നാലംഗ മലയാളി കുടുംബം ഇലക്ട്രിക് കാറപകടത്തിൽ മരിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
gcxsdfty

കലിഫോർണിയ:  പ്ലസന്റണിൽ മലയാളി കുടുംബം കാറപകടത്തിൽ മരിച്ചു. മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള   റോഡിൽ പ്രാദേശിക  ബുധനാഴ്ച രാത്രിയായിരുന്നു അപകടം.

Advertisment

അപകടത്തിനു പിന്നാലെ തീപിടിച്ച ഇലക്ട്രിക് കാർ പൂർണമായും കത്തിനശിച്ചു. അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് വ്യക്തമല്ലെന്നും മദ്യപിച്ചിട്ടുണ്ടോ എന്നറിയില്ലെന്നും പോലീസ് പറയുന്നു. ഫൗൾ പ്ലേ സംശയിക്കുന്നില്ല. വഴിവക്കിലെ ഓക്ക് മരത്തിൽ കാർ ഇടിച്ചു കത്തുകയായിരുന്നു 

അപകടത്തെത്തുടർന്ന് കുടുംബത്തിൻ്റെ ഇലക്ട്രിക് കാറിന് തീപിടിക്കുകയും അന്വേഷണ ഉദ്യോഗസ്ഥർ എത്തിയപ്പോഴും  വീണ്ടും കത്തുകയും  ചെയ്തു.

“ഞങ്ങൾ സമഗ്രമായ അന്വേഷണം നടത്തുകയാണ്, ഇപ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല,” പോലീസ് സോഷ്യൽ മീഡിയയിൽ പറഞ്ഞു. "കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഞങ്ങൾ പുറത്തുവിടും."

കുട്ടികൾ തങ്ങളുടെ സ്‌കൂളിലെ വിദ്യാർത്ഥികളാണെന്ന് പ്ലസൻ്റൺ യൂണിഫൈഡ് സ്കൂൾ ഡിസ്ട്രിക്ട് പറഞ്ഞു.

ടെക്ക് കമ്പനി ഉദ്യോഗസ്ഥനാണ് തരുൺ ജോർജ് 

കാർ മരത്തിൽ ഇടിക്കുന്നതിന് മുമ്പ് ഒരു പോളിൽ  ഇടിക്കുകയും തീപിടിക്കുകയും ചെയ്തതായി   വീഡിയോയിൽ കാണുന്നതായി ക്രോൺ 4 റിപ്പോർട്ട് പറയുന്നു.  

വേഗത ഒരു ഘടകമായിരിക്കാം, എന്നാൽ മദ്യവും  മറ്റു പ്രശ്നങ്ങളും അപകടത്തിന് കാരണമായതായി    വിശ്വസിക്കുന്നില്ലെന്ന് പോലീസ് സാൻ ഫ്രാൻസിസ്കോ ക്രോണിക്കിളിനോട് പറഞ്ഞു.

വളവുകളും മരങ്ങൾ നിറഞ്ഞതുമായ ഫുട്ട്ഹിൽ റോഡിലൂടെ നിരവധി ഡ്രൈവർമാർ അമിതവേഗതയിൽ സഞ്ചരിക്കുന്നതായി പരിസരവാസികൾ സോഷ്യൽ മീഡിയയിൽ കുറിച്ചു.   നിരവധി മാരകമായ അപകടങ്ങൾ ഈ റോഡിൽ നടക്കുന്നു 

Malayali family electric car accident
Advertisment