Advertisment

ഫൊക്കാന പെൻസിൽവാനിയ റീജിയണൽ വൈസ് പ്രസിഡന്റായി അഭിലാഷ് ജോൺ മത്സരിക്കുന്നു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bvdertyuik,

ഫിലഡൽഫിയ: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2024 – 2026 കാലയളവിലേക്ക് പെൻസിൽവാനിയ റീജിയൺ വൈസ് പ്രസിഡന്റായി അഭിലാഷ് ജോൺ മത്സരിക്കുന്നു. ഡോ. കലാ ഷഹി നേതൃത്വം നൽകുന്ന ടീം ലെഗസി യുടെ പാനലിലാണ് അഭിലാഷ് ജോൺ മത്സരിക്കുന്നത്.

Advertisment

അമേരിക്കയിൽ എത്തുന്നതിന് മുൻപേ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായ അഭിലാഷ് ജോൺ തിരുവനന്തപുരം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും കേരളാ യൂണിവേഴ്സ്റ്റി കാര്യവട്ടം കാമ്പസിൽ നിന്നും ബിരുദാനന്തരബിരുദവും കരസ്ഥമാക്കി, വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ പൊതു പ്രവർത്തന രംഗത്ത് കടന്നു വന്ന യുവ നേതാവാണ്. 

യുവജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ അഭിലാഷ് ജോൺ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയം നേടിയാണ് പൊതുപ്രവർത്തനരംഗത്ത് സജീവമായത്. കൊല്ലം കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റായി പൊതുപ്രവർത്തന രംഗത്തും ജനകീയ സേവകൻ എന്ന നിലയിലും ശ്രദ്ധേയനായി. കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധി എന്ന നിലയിലും മികച്ച സേവനം കാഴ്ചവെച്ചു. അഭിഭാഷകൻ ആയതോടെ അഭിഭാഷക സംഘടനയുടെ അമരക്കാരനായും ശോഭിച്ചു.

2010 മുതൽ ഫിലഡൽഫിയായിൽ സ്ഥിരതാമസമാക്കിയ അഭിലാഷ് ജോൺ നിലവിൽ പെൻസിൽവാനിയ, ന്യൂജേഴ്സി ,ഡെലവെയർ എന്നീ സംസ്ഥാനങ്ങളിലെ പതിനഞ്ചിൽപ്പരം മലയാളി സംഘടനകളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിൻ്റെ ചെയർമാൻ കൂടിയാണ്. ഫിലഡൽഫിയായിലെ പല മലയാളി സംഘടനകളുടെയും പ്രവർത്തകനായ അഭിലാഷ് ജോണിൻ്റെ പ്രവർത്തനങ്ങൾ ഫൊക്കാനയ്ക്ക് മുതൽകൂട്ടാണ്.

അഭിലാഷ് ജോണിനെപ്പോലെ കഴിവും ആർജ്ജവവുമുള്ള ചെറുപ്പക്കാർ ഫൊക്കാനയുടെ ഭാഗമായെങ്കിൽ മാത്രമെ ഫൊക്കാനയിൽ ഇനി വരുന്ന കാലത്ത് ഒരു യുവജന തരംഗം ഉണ്ടാവുകയുള്ളു. അഭിലാഷ് ജോണിൻ്റെ സ്ഥാനാർത്ഥിത്വം ടീം ലെഗസിക്ക് അഭിമാനവും ഫൊക്കാനയുടെ പ്രതീക്ഷയുമാണെന്ന് ഫൊക്കാന 2024 2026 പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡോ.കല ഷഹി, സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ, എക്സിക്യുട്ടീവ് വൈസ് പ്രസിഡൻ്റ് ഷാജു സാം, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയ് ജോർജ്, അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ബിജു തൂമ്പിൽ, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. അജു ഉമ്മൻ, അഡീഷണല്‍ അസ്സോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ത്ഥി ദേവസ്സി പാലാട്ടി, വിമൻസ് ഫോറം ചെയർ സ്ഥാനാര്‍ത്ഥി നിഷ എറിക്, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍ , അലക്സ് എബ്രഹാം , നാഷണൽ കമ്മിറ്റി സ്ഥാനാർത്ഥികൾ ആയ ഡോ ഷെറിൻ വര്ഗീസ് ,റോണി വര്ഗീസ് ,ഫിലിപ്പ് പണിക്കർ , രാജു എബ്രഹാം , വര്ഗീസ് തോമസ് ,ജോയി കുടാലി , അഖിൽ വിജയ്‌ , ഡോ നീന ഈപ്പൻ , ജെയ്സൺ ദേവസിയ , ഗീത ജോർജ്‌ , അഭിലാഷ് പുളിക്കത്തൊടി ,ഫിലിപ്പോസ് തോമസ് , രാജേഷ് വല്ലത്ത്‌ , വരുൺ നായർ , രജി വര്ഗീസ്, റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ലിന്റോ ജോളി, റോയ് ജോർജ്‌, പ്രിന്‍സണ്‍ പെരേപ്പാടൻ, ഫാൻസിമോൾ പള്ളത്തു മഠം, ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങൾ ആയി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍, അലക്സ് എബ്രഹാം യൂത്ത് റെപ്രെസെന്ററ്റീവ് ആയ ക്രിസ്‌ല ലാൽ, സ്‌നേഹ തോമസ് എന്നിവര്‍ അറിയിച്ചു . 

Abhilash John
Advertisment