Advertisment

ജൂതര്‍ക്കെതിരായ വംശീയ അധിക്ഷേപം:  ബില്ലിന് യുഎസ് ജനപ്രതിനിധി സഭയുടെ അംഗീകാരം, 91/320

New Update
45678uhgfd

വാഷിംഗ്ടണ്‍ഡിസി: ജൂതമത വിശ്വാസികള്‍ക്കെതിരായ വംശീയ അധിക്ഷേപം ചെറുക്കാനുള്ള ബില്ലിന് യുഎസ് ജനപ്രതിനിധി സഭയുടെ അംഗീകാരം. 91 വോട്ടുകള്‍ക്കെതിരെ 320 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബില്‍ പാസായത്.  ബില്ലിന് സെനറ്റിന്റെ അനുമതി ലഭിക്കുകയാണെങ്കില്‍ യഹൂദ വിരുദ്ധതയെ 1964 ലെ പൗരാവകാശ നിയമത്തിന്റെ കീഴില്‍ ഇന്റര്‍നാഷണല്‍ ഹോളോകോസ്റ്റ് റിമെംബ്രന്‍സ് അലയന്‍സ് എന്ന രീതിയിലാണ് കണക്കാക്കുക.

Advertisment

ജൂതമത വിശ്വാസികള്‍ക്കെതിരായ വിവേചനത്തോട് സഹിഷ്ണുത കാണിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം അടക്കമുള്ളവ നിയന്ത്രിക്കുന്നതിനുള്ള അധികാരം വിദ്യാഭ്യാസ വകുപ്പിന് നല്‍കുന്നതടക്കമുള്ള വ്യവസ്ഥകളാണ് ഈ ബില്ലിലുള്ളത്. വംശ പരമ്പര, വംശപരമായ സവിശേഷതകള്‍, ദേശപരമായ ഉത്ഭവം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം തടയുകയാണ് ലക്ഷ്യം.

അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ യുദ്ധ വിരുദ്ധ പ്രതിഷേധങ്ങളും പാലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളും സജീവമാകുന്നതിനിടെയാണ് ബില്‍  പാസാക്കുന്നതെന്നാണ് ശ്രദ്ധേയമായ വിഷയം. സര്‍വ്വകലാശാലകളിലെ സമരം അടിച്ചമര്‍ത്താന്‍ വരെ ഈ ബില്ലിലെ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നാണ് ബില്ലിനെ എതിര്‍ക്കുന്നവര്‍ വിശദമാക്കുന്നത്.

 

 

 



 

US House Bill 91/320
Advertisment