ചിക്കാഗോ: അമേരിക്കയിലെ ക്നാനായ റീജിയണില്‍ തിരുബാല സഖ്യം (ഹോളി ചൈല്‍ഡ്ഹുഡ് ) ഇടവക കോര്‍ഡിനേറ്റേഴ്സിന്റെ സംഗമം സംഘടിപ്പിച്ചു. ഹോളി ചൈല്‍ഡ്ഹുഡ് ക്നാനായ റീജിയണല്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍, റീജിയണല്‍ ജനറല്‍ ഓര്‍ഗനൈസര്‍ സിജോയ് പറപ്പള്ളില്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി സംസാരിച്ചു.
ക്നാനായ റീജിയണിലെ വിവിധ ഇടവകളില്‍ നിന്നുള്ള ഹോളി ചൈല്‍ഡ്ഹുഡ് കോര്‍ഡിനേറ്റേഴ്സ് മീറ്റിംഗില്‍ പങ്കെടുത്തുകൊണ്ട് ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു.