Advertisment

കോൺഗ്രസ് സ്ഥാനാർഥി നീരജ് അന്റാനി 48 ദിവസം കൊണ്ടു $612,348 സമാഹരിച്ചു

New Update
mnbvc

ഒഹായോ: ഒഹായോവിലെ ആദ്യ ഹിന്ദു-ഇന്ത്യൻ-അമേരിക്കൻ സ്റ്റേറ്റ് സെനറ്റർ നീരജ് അന്റാനി (32) യുഎസ് കോൺഗ്രസിലേക്കുള്ള മത്സരത്തിനു 48 ദിവസം കൊണ്ടു $612,348 സമാഹരിച്ചു. ഒഹായോ രണ്ടാം കോൺഗ്രസ് ഡിസ്ട്രിക്ടിൽ നിന്നു റിപ്പബ്ലിക്കൻ സ്ഥാനാർഥിയാവുമെന്നു അദ്ദേഹം പ്രഖ്യാപിച്ചത് നവംബറിലാണ്. 

ഒഹായോ സെനറ്റിൽ ആദ്യമായി എത്തിയ അദ്ദേഹം പറയുന്നത് ഈ പണം തന്നെ കോൺഗ്രസ് മത്സരത്തിൽ മുന്നിലേക്ക്‌ എത്തിച്ചെന്നാണ്. മാർച്ച് 19നു അദ്ദേഹം റിപ്പബ്ലിക്കൻ പ്രൈമറിയിൽ മത്സരിക്കും. കോൺഗ്രസ് അംഗം ബ്രാഡ് വെൺസ്ട്രപ് വിരമിക്കുന്ന ഒഴിവാണിത്. 

2014ൽ ഒഹായോ 42ആം ഡിസ്ട്രിക്ടിൽ നിന്നു സ്റ്റേറ്റ് ഹൗസിലേക്കു ജയിക്കുമ്പോൾ അന്റാനിക്കു പ്രായം വെറും 23. മൂന്നു പ്രാവശ്യം ഹൗസ് അംഗമായ ശേഷമാണു സെനറ്റിലേക്കു മത്സരിച്ചത്. കൂടെ നിന്ന എല്ലാവര്ക്കും നന്ദി പറഞ്ഞ അദ്ദേഹം അമേരിക്കൻ സ്വപ്നത്തിന്റെ പൂർത്തീകരണത്തിനു കോൺഗ്രസിലും പ്രവർത്തിക്കുമെന്ന് ഉറപ്പു നൽകി. 

neeraj Antony
Advertisment