Advertisment

ചാര സോഫ്റ്റ്വെയറുകളുടെ കോഡ് വാട്ട്സാപ്പിനു നല്‍കാന്‍ കോടതി ഉത്തരവ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
jhnkhki

ന്യൂയോര്‍ക്ക്: പെഗാസസ് അടക്കമുള്ള ചാര സോഫ്റ്റ് വെയറുകളുടെ കോഡ് വാട്സാപ്പിനു നല്‍കാന്‍ യുഎസ് കോടതി ഉത്തരവ്. പെഗാസസ് ഉള്‍പ്പടെയുള്ള സൈബര്‍ ടൂളുകളുടെ നിര്‍മാതാക്കളായ എന്‍എസ്ഒ ഗ്രൂപ്പിനോടാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisment

ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിന്‍രെ കര്‍ശന നിയന്ത്രണത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എന്‍എസ്ഒ ഗ്രൂപ്പ്. അതേസമയം എന്‍എസ്ഒയുടെ പെഗാസസ് കോഡും മറ്റ് നിരീക്ഷണ സംവിധാനങ്ങളും വിദേശ ഭരണകൂടങ്ങള്‍ക്ക് വില്‍ക്കുന്നതിന് ഇസ്രായേലി ഭരണകൂടത്തിന്റെ അനുമതി ആവശ്യമാണ്.

1400 വാട്സാപ്പ് ഉപയോക്താക്കളെ രണ്ടാഴ്ചക്കാലം എന്‍എസ്ഒ ഗ്രൂപ്പിന്റെ ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് രഹസ്യമായി നിരീക്ഷിച്ച സംഭവവുമായി ബന്ധപ്പെട്ട് വാട്സാപ്പ് സ്വീകരിച്ച നിയമ നടപടിയിലാണ് ഈ ഉത്തരവ് ലഭിച്ചിരിക്കുന്നത്.

2018 ഏപ്രില്‍ 29 മുതല്‍ 2020 മേയ് പത്ത് വരെ വാട്സാപ്പ് ഉപയോക്താക്കള്‍ സൈബര്‍ ആക്രമണം നേരിട്ടെന്ന ആരോപണം നിലനില്‍ക്കുന്ന കാലഘട്ടത്തിലെ പ്രസക്തമായ എല്ലാ സ്പൈ വെയറുകളും വാട്സാപ്പിന് നല്‍കാനാണ് ഉത്തരവ്. ഈ സ്പൈവെയറുകള്‍ പൂര്‍ണമായും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വിവരങ്ങളും കൈമാറണമെന്നും കോടതി.

അതേസമയം, ഈ സോഫ്റ്റ്വെയറുകള്‍ ആര്‍ക്കൊക്കെയാണു വിറ്റതെന്ന്, അതായത് ആരൊക്കെയാണ് ഇതുപയോഗിച്ച് നിരീക്ഷണം നടത്തിയതെന്ന്, വെളിപ്പെടുത്താന്‍ കോടതി ആവശ്യപ്പെട്ടിട്ടില്ല. 

spy software code
Advertisment