Advertisment

സാമൂഹിക സേവനരംഗത്തെ സംഭാവനകൾക്ക് ലെൻജി ജേക്കബിന് ഫോമായുടെ ആദരം

New Update
6666666666tg

മേരിലാൻഡ് : സാമൂഹിക സേവനരംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് ഫോമാ ക്യാപിറ്റൽ റീജിയൻ  ലെൻജി ജേക്കബിനെ ആദരിച്ചു. ബാൾട്ടിമോറിലെ കൈരളിയിൽ നിന്നുള്ള ഇദ്ദേഹം, ക്യാപിറ്റൽ റീജിയണിലെ മലയാളികൾക്കിടയിൽ നടത്തിവരുന്ന കമ്മ്യൂണിറ്റി സേവനത്തിനുള്ള അംഗീകാരമാണ് ഏപ്രിൽ 21 ന്  വെസ്റ്റ്‌ലാൻഡ് മിഡിൽ സ്‌കൂളിൽ നടന്ന ഫോമാ ഇൻ്റർനാഷണൽ കൺവെൻഷൻ കിക്ക്-ഓഫ് പരിപാടിക്കിടെ സമ്മാനിച്ചത്.

Advertisment

ഫോമാ ക്യാപിറ്റൽ റീജിയൻ കൺവൻഷൻ കോർഡിനേറ്ററായ ലെൻജി ജേക്കബ്  കമ്മ്യൂണിറ്റി ഇടപെടൽ, പൊതുസേവനം, കലാപരമായ പ്രവർത്തനങ്ങൾ എന്നിങ്ങനെ എല്ലാകാര്യങ്ങളിലും മികവുപ്രകടിപ്പിക്കുന്ന  ബഹുമുഖപ്രതിഭയാണ്. സമൂഹത്തിൽ ബന്ധങ്ങൾ  കെട്ടിപ്പടുക്കാനുള്ള പാടവവും സംഘടനാപരമായ  കാര്യക്ഷമതയും സെക്രട്ടറി, പബ്ലിക് റിലേഷൻസ് ചെയർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചതിലൂടെ അദ്ദേഹം പ്രകടമാക്കിയിട്ടുണ്ട്.

ബാൾട്ടിമോറിലെ കൈരളി പോലുള്ള സംഘടനകളിൽ സുപ്രധാന പങ്കുവഹിച്ചുകൊണ്ടാണ് ലെൻജിയുടെ കമ്മ്യൂണിറ്റി സേവനത്തിലേക്കുള്ള ചുവടുവയ്പ്പ് ആരംഭിച്ചത്.

 

 

 

 

Lenji Jacobs
Advertisment