Advertisment

ഗാസയില്‍ വായുമാര്‍ഗം ഭക്ഷണം എത്തിക്കും

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
uhjhh88
വാഷിങ്ടണ്‍: പലസ്തീനിലെ ഗാസ സിറ്റിയില്‍ ഭക്ഷണപ്പൊതികള്‍ വാങ്ങാന്‍ കാത്തുനിന്നവരെ കൂട്ടക്കൊല ചെയ്ത ഇസ്രയേലിനെ ന്യായീകരിക്കാനാവാതെ യുഎസും. ഇതിനെ പരസ്യമായി വിമര്‍ശിക്കാന്‍ തയാറായില്ലെങ്കിലും, ഗാസയില്‍ ഭക്ഷണവും അവശ്യവസ്തുക്കളും സൈനിക വിമാനത്തില്‍ എയര്‍ഡ്രോപ്പ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു.



ഫ്രാന്‍സ്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങള്‍ നിലവില്‍ ഇത്തരത്തില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നുണ്ട്. കൂടുതല്‍ എന്തെങ്കിലും ചെയ്യേണ്ട സമയമാണെന്നും ഇപ്പോള്‍ ഗാസയിലേക്ക് എത്തുന്ന സഹായങ്ങള്‍ പര്യാപ്തമല്ലെന്നും ബൈഡന്‍ പറഞ്ഞു. മറ്റു മാര്‍ഗങ്ങളിലൂടെ കൂടുതല്‍ സഹായം ഗാസയിലേക്ക് എത്തിക്കാനുള്ള ശ്രമം നടത്തുമെന്നും ബൈഡന്‍ അറിയിച്ചു.



സൈന്യത്തിന്റെ 'റെഡി ടു ഈറ്റ്' ഭക്ഷ്യവസ്തുക്കളാവും ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുകയെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
food joe bidden gaza
Advertisment