Advertisment

ഫ്രണ്ട്സ് ഓഫ് റാന്നി ഡാളസ് വാര്‍ഷിക പിക്നിക് ഏപ്രിൽ 20 ന്‌

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
vghbvjh

ഡാളസ് : ഡാലസിലുള്ള റാന്നി നിവാസികളുടെ സംഘടനയായ ഫ്രണ്ട്സ് ഓഫ് റാന്നിയുടെ ഈ വർഷത്തെ പിക്നിക് കരോൾട്ടൻ മേരി ഹെഡ്ഗർട്ടർ പാർക്കിൽ ഏപ്രിൽ മാസം ഇരുപതാം തീയതി രാവിലെ 10 മുതൽ 2:00 വരെ നടത്തപ്പെടുന്നു.



ഡാലസ്സിലും പരിസരപ്രദേശങ്ങളിലും പാർക്കുന്നവർക്ക് തങ്ങളുടെ പഴയകാല സുഹൃത്തുക്കളെയും ബന്ധുക്കളെയും അയൽക്കാരെയും കാണുന്നതിനും പരിചയം പുതുക്കുന്നതിനും വേണ്ടിയാണ് സംഘാടകർ ഇങ്ങനെയുള്ള നല്ല അവസരങ്ങൾ ഒരുക്കുന്നത് മതത്തിനും രാഷ്ട്രീയത്തിനും അതീതമായി സ്നേഹം നിലനിർത്തുവാൻ മാത്രമാണ് ഈ അവസരം.



കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി വിവിധ ഇനം പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട് എല്ലാവരുടെയും സൗകര്യാർത്ഥം ആണ് ശനിയാഴ്ച രാവിലെ ക്രമീകരിച്ചിരിക്കുന്നതെന്നും ഡാലസ്സിലുള്ള റാന്നി എല്ലാ നിവാസികളും ഓസ്റ്റിൻ, ഹൂസ്റ്റൺ,ഒക്ലഹോമ എന്ന പരിസര സുഹൃത്തുക്കളും ഈ ഉല്ലാസ് വേളയിൽ പങ്കെടുക്കണമെന്നു സംഘാടക അറിയിക്കുന്നു 



കൂടുതൽ വിവരങ്ങൾക്ക് പ്രസിഡണ്ട് സുഭാഷ് മാത്യു പനവേലിൽ: 69 877 0130 സെക്രട്ടറി ഷിജു എബ്രഹാം വടക്കേ മണ്ണിൽ: 214 929 3570

Friends of Ranny Dallas Annual Picnic
Advertisment