Advertisment

ഗൂഗിള്‍ പേ അമേരിക്കയിലെ സേവനം നിര്‍ത്തുന്നു, വാലറ്റിലേക്ക് മാറാന്‍ നിര്‍ദേശം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
fygfhyufgufgu

വാഷിംഗ്ടണ്‍: ഗൂഗിള്‍ പേ അമേരിക്കയിലെ സേവനം നിര്‍ത്തുന്നു. ജൂണ്‍ നാലാം തീയതി വരെ മാത്രമേ അമേരിക്കയില്‍ ഗൂഗിള്‍ പേ സേവനം ലഭ്യമാകൂ.

ഇന്ത്യയിലേറെപ്പേര്‍ ഉപയോഗിക്കുന്ന ഈ ആപ്പിന് അമേരിക്കയില്‍ അത്ര പ്രചാരമില്ല. ഇതാണ് സേവനം അവസാനിപ്പിക്കാനുള്ള പ്രധാന കാരണം. ഗൂഗിള്‍ വാലറ്റ് എന്ന പുതിയ ആപ്പിലേക്ക് മാറാനാണ് ഉപയോക്താക്കള്‍ക്കുള്ള നിര്‍ദ്ദേശം. 

അമേരിക്കയില്‍ ഗൂഗിള്‍ വാലറ്റിനാണ് കൂടുതല്‍ ഉപയോക്താക്കളുളളത്. ഇതാണ് ഗൂഗിള്‍ പേ ആപ്പിന്റെ സേവനം നിര്‍ത്താന്‍ കാരണം. അമേരിക്കയില്‍ അവസാനിപ്പിച്ചാലും ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിള്‍ പേ നിലവിലെ രീതിയില്‍ തന്നെ സേവനം തുടരും.

google pay
Advertisment