Advertisment

ഗ്രാമി അവാര്‍ഡ് ജേതാവിന് പാട്ടെഴുതിയതിന്റെ പേരില്‍ ഇറാനില്‍ തടവ് ശിക്ഷ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
gggggg090
ടെഹ്റാന്‍: ഗ്രാമി അവാര്‍ഡ് ജേതാവിന്, പാട്ടെഴുതിയതിന്റെ പേരില്‍ ഇറാനില്‍ തടവ് ശിക്ഷ. ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളില്‍ വ്യാപകമായി ഉപയോഗിച്ച ഗാനമാണ് പ്രശ്നമായത്. ഗായകന്‍ കൂടിയായ ഷെര്‍വിന്‍ ഹാജിപ്പൂര്‍ എന്നയാള്‍ക്കാണ് ശിക്ഷ.



മഹ്സ അമിനിയുടെ കസ്ററഡി മരണവുമായി ബന്ധപ്പെട്ട് ഇറാന്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങളില്‍ സജീവമായി പങ്കെടുത്ത ആളാണ് ഷെര്‍വിന്‍ ഹാജിപ്പൂര്‍. മൂന്നു വര്‍ഷവും എട്ടുമാസവുമാണ് തടവ്. 2022ലാണ് ഇദ്ദേഹം രചിച്ച ഗാനത്തിന് ഗ്രാമി അവാര്‍ഡ് ലഭിച്ചത്.



"ബരായെ' എന്ന ഗാനമാണ് ഇറാന്‍ ഭരണകൂടത്തെ ചൊടിപ്പിച്ചത്. സംവിധാനത്തിനെതിരായ പ്രചാരണം, പ്രതിഷേധിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. പാട്ട് പ്രസിദ്ധീകരിച്ചതില്‍ ഗായകന്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനാലാണ് കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചതെന്നും വിശദീകരണം.
iran singer_jail
Advertisment