Advertisment

എര്‍ദോഗനെ കാണാന്‍ ഹമാസ് നേതാവ് തുര്‍ക്കിയിലേക്ക്

New Update
bgfrtyuik,
അങ്കാറ: ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഇസ്മായില്‍ ഹനിയ തുര്‍ക്കി സന്ദര്‍ശിച്ച് പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗനുമായി കൂടിക്കാഴ്ച നടത്തും. ഇറാന്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് തുര്‍ക്കിയിലേക്കുള്ള യാത്ര.



ഈ ആഴ്ച അവസാനം ഹനിയ തുര്‍ക്കിയയിലെത്തുമെന്നാണ് വിവരം. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തിനെതിരെ ശക്തമായി രംഗത്തുവന്ന നേതാവ് എന്ന നിലയിലാണ് എര്‍ദോഗനെ കാണാന്‍ ഹമാസ് തീരുമാനിച്ചത്. പലസ്തീന്‍ നേതാവിന് തങ്ങള്‍ ആതിഥേയത്വം വഹിക്കുമെന്ന് എര്‍ദോഗന്റെ ഓഫിസും സ്ഥിരീകരിച്ചു.



കഴിഞ്ഞ മാസം 26ന് ഇറാന്‍ സന്ദര്‍ശിച്ച ഹനിയ, ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഈയുമായും വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുപിന്നാലെയായിരുന്നു പെരുന്നാള്‍ ദിനത്തില്‍ വടക്കന്‍ ഗസ്സയില്‍ കാറിന് നേരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി ഹനിയയുടെ മൂന്ന് മക്കളെയും നാല് പേരക്കുട്ടികളെയും കൊലപ്പെടുത്തിയത്.
Erdogan
Advertisment