Advertisment

ഇസ്രയേലിന്റെ സിവിലിയന്‍ കൂട്ടക്കൊലയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണം: ഗുട്ടിറെസ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
jjjjjjjj

വാഷിങ്ടണ്‍: ഭക്ഷണത്തിനായി കാത്തുനിന്ന 104 പേരെ ഇസ്രയേല്‍ സൈന്യം കൂട്ടക്കൊല ചെയ്ത സംഭവത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടിറെസ് ആവശ്യപ്പെട്ടു.

യുദ്ധത്തിന്റെ പുതിയ അധ്യായമാണിതെന്നും, ഞെട്ടലോടെയാണ് ഇതിനെ നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ ഏഴിന് ശേഷം ഇതുവരെ 30,000 പേര്‍ പലസ്തീനില്‍ മരിച്ചെന്നാണ് പലസ്തീന്‍ അതോറിറ്റിയുടെ കണക്ക്.

വെടിനിര്‍ത്തല്‍ പ്രമേയത്തെ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ യുഎസ് നിരന്തരം വീറ്റോ ചെയ്യുന്നതിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. വീറ്റോ അധികാരത്തെ സെക്യൂരിറ്റി കൗണ്‍സിലിന്റെ പ്രവര്‍ത്തനത്തെ തളര്‍ത്തുന്നതിനുള്ള ഉപകരണമാക്കി മാറ്റുന്നുവെന്നായിരുന്നു പ്രതികരണം. പലസ്തീനില്‍ വെടിനിര്‍ത്തല്‍ അത്യാവശ്യമാണ്. നിരുപാധികമായി ബന്ദികളെ വിട്ടയക്കുകയും വേണം. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സെക്യൂരിറ്റി കൗണ്‍സിലിന് കഴിയുമെന്നും ഗുട്ടിറസ് പറഞ്ഞു. 

Gutiérrez
Advertisment