Advertisment

ഇന്ത്യന്‍ നര്‍ത്തകനെ യുഎസില്‍ വെടിവച്ചു കൊന്നു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
hhh666666

സെന്‍റ് ലൂയിസ്: ഇന്ത്യന്‍ ക്ളാസിക്കല്‍ നര്‍ത്തകന്‍ അമര്‍നാഥ് ഘോഷിനെ യുഎസില്‍ വെടിവച്ചു കൊന്നു. വൈകുന്നേരം നടക്കാന്‍ പോയപ്പോഴാണ് പ്രകോപനമൊന്നുമില്ലാതെ അജ്ഞാതര്‍ വെടിവച്ചത്. മിസൂറിയിലെ സെന്‍റ് ലൂയിസിലാണ് സംഭവം.

ഭരതനാട്യം, കുച്ചിപ്പുഡി നര്‍ത്തകനായിരുന്നു ഘോഷ്. അദ്ദേഹത്തിന് ഒന്നിലധികം തവണ വെടിയേറ്റിട്ടുണ്ട്. കൊലപാതകത്തിന്‍റെ കാരണമോ കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങളോ ലഭ്യമായിട്ടില്ല.

കൊല്‍ക്കത്തയില്‍ ജനിച്ചു വളര്‍ന്ന അമര്‍നാഥ് ചെനൈ്നയിലെ കലാക്ഷേത്ര കോളജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ പൂര്‍വവിദ്യാര്‍ഥിയായിരുന്നു. അമേരിക്കയിലെ സെന്‍റ് ലൂയിസില്‍ മാസ്ററര്‍ ഓഫ് ഫൈന്‍ ആര്‍ട്സ് പഠിക്കുകയായിരുന്നു. അമ്മ മരിച്ചതോടെ മറ്റു ബന്ധുക്കളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. 

Indian dancer
Advertisment