Advertisment

കാനഡ-യു.എസ് അതിർത്തിയിൽ ഇന്ത്യൻ കുടുംബം മരവിച്ചു മരിച്ച കേസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

New Update
nnnnnnnnnnnnnuuuuuuu

ചിക്കാഗോ:  രണ്ട് വർഷം മുമ്പ്   കാനഡ-യു.എസ് അതിർത്തിയിൽ   ഇന്ത്യൻ കുടുംബം മരവിച്ചു മരിച്ച സംഭവത്തിൽ  പ്രതി  ഹർഷ് കുമാർ രാമൻലാൽ പട്ടേൽ അറസ്റ്റിലായി. മിനസോട്ട  കോടതി സെപ്റ്റംബറിൽ ഇയാൾക്കെതിരെ  അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

കാനഡയിൽ നിന്ന് യു.എസ്. അതിർത്തി കടത്തുന്നവരെ   കൂട്ടിക്കൊണ്ടുപോകാൻ ഫ്ലോറിഡ സ്വദേശി സ്റ്റീവ് ഷാൻഡ് എന്നയാളെ ഇയാൾ  റിക്രൂട്ട് ചെയ്യുകയും പണം നൽകുകയും ചെയ്തതായി ഹോംലാൻഡ് സെക്യൂരിറ്റി അന്വേഷകർ  അറിയിച്ചു.  മരങ്ങൾ കണ്ടെത്തിയ ഉടനെ അയാളെ അറസ്റ് ചെയ്തിരുന്നു.

ഡേർട്ടി ഹാരി, പരം സിങ്, ഹരേഷ് രമേഷ്‌ലാൽ പട്ടേൽ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഹർഷ്‌കുമാർ പട്ടേൽ ചിക്കാഗോ വിമാനത്താവളത്തിൽവച്ചാണ് അറസ്റ്റിലായത്. മനുഷ്യക്കടത്ത്, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.

2022 ജനുവരി 19-ന് എമേഴ്‌സണിനടുത്തു  മിനസോട്ടയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ ജഗദീഷ് പട്ടേലും കുടുംബവും കടുത്ത തണുപ്പിൽ മരവിച്ചു  മരിച്ചിരുന്നു. ജഗദീഷ് പട്ടേൽ (39), ഭാര്യ വൈശാലി (37), ഇവരുടെ 11 വയസ്സുള്ള മകൾ വിഹാംഗി, മൂന്ന് വയസ്സുള്ള മകൻ ധാർമിക് എന്നിവരുടെ മൃതദേഹങ്ങൾ യുഎസ് അതിർത്തിയിൽ നിന്നും കണ്ടെത്തിയിരുന്നു.

മനഃപൂർവമല്ലാത്ത നരഹത്യ, മനുഷ്യക്കടത്ത്, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി ഇന്ത്യയിൽ മൂന്നു പേർക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. വിനോദസഞ്ചാര വീസയിൽ ജഗദീഷ് പട്ടേലിനെയും കുടുംബത്തെയും കാനഡയിൽ എത്തിക്കാൻ മൂവരും ചേർന്ന് സൗകര്യമൊരുക്കിയെന്നാണ് ആരോപണം.

ഇന്ത്യൻ പൗരന്മാരെ അമേരിക്കയിലേക്ക് അനധികൃതമായി കടത്തുന്ന മനുഷ്യക്കടത്ത് സംഘത്തിന്റെ ഭാഗമായിരുന്നു ഹർഷ്കുമാർ പട്ടേലെന്ന് പൊലീസ് പറഞ്ഞു. പട്ടേലും സ്റ്റീവ് ഷാൻഡും തമ്മിലുള്ള സന്ദേശങ്ങളും ഇയാളെ പിടികൂടുന്നതിൽ നിർണായകമായി. 

2021 ഡിസംബറിനും 2022 ജനുവരിക്കുമിടയിൽ അഞ്ച് തവണയാണ് സ്റ്റീവ് ഷാൻഡ് അനധികൃതമായി ആളുകളെ എത്തിച്ചത്.   ജഗദീഷ് പട്ടേലും കുടുബവും 12നാണ്   ടൊറന്റോയിലെത്തിയത്. ടൊറന്റോയിൽ നിന്ന്, കുടുംബം മാനിറ്റോബയിലേക്കും തുടർന്ന് എമേഴ്‌സണിലേക്കും പോകാനായിരുന്നു പദ്ധതി. എന്നാൽ യാത്രയ്ക്കിടെ മാനിറ്റോബയിൽവച്ച് അതിശൈത്യം താങ്ങാനാകാതെ കുടുംബം മരിച്ചു.

Indian family
Advertisment