Advertisment

നികുതി വെട്ടിച്ച ഇന്ത്യക്കാരൻ $550,000 നഷ്ടപരിഹാരം നൽകണമെന്നു വിധി

New Update
lpokijuhygtfrd

ന്യൂയോർക് : നികുതി വെട്ടിപ്പ് നടത്തിയ ഇന്ത്യക്കാരൻ സമീർ പട്ടേൽ (58) യുഎസിനു $550,000 നഷ്ടപരിഹാരം നൽകണമെന്നു കോടതി വിധി. രണ്ടു വര്ഷം ജയിലിൽ കിടക്കുകയും വേണം. 

Advertisment

ജോർജിയയിലെ സ്റേറ്സ്ബറോ നിവാസിയായ പട്ടേലിന് $95,000 പിഴയും ജയിൽ ശിക്ഷ കഴിഞ്ഞു മൂന്നു വർഷത്തെ മേൽനോട്ടവുമുണ്ട്. 

നികുതി വെട്ടിക്കുന്നവർ മറ്റുള്ളവരുടെ മേൽ ഭാരം ചുമത്തുകയാണെന്നു യുഎസ് അറ്റോണി ജിൽ സ്റ്റെയിൻബെർഗ് പറഞ്ഞു. വ്യവസ്ഥിതിയെ പറ്റിക്കാൻ നോക്കിയാൽ കിട്ടുന്ന ശിക്ഷ ഇവിടെ വ്യക്തമാണ്. 

ക്ലാക്സ്റ്റണിൽ ടാക്സ് റിട്ടേൺ തയാറാക്കി നൽകിയിരുന്ന പട്ടേൽ സ്വന്തം വരുമാനത്തിൽ  $1.28 മില്യൺ മറച്ചു വച്ചതായി തെളിഞ്ഞു. 

Sameer Patel
Advertisment