Advertisment

ഇസ്രയേല്‍ അതിരുകടക്കരുത്, കടന്നാലും കൈവിട്ടില്ല: ബൈഡന്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
ghhbh

വാഷിങ്ടണ്‍: പലസ്തീനിലെ ആക്രമണത്തില്‍ ഇസ്രയേല്‍ അതിരു കടക്കരുതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. എന്നാല്‍, എന്തു സംഭവിച്ചാലും ഇസ്രയേലിനെ താന്‍ കൈയൊഴിയില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഇസ്രായേലിന് പ്രതിരോധമൊരുക്കാനും ഹമാസിനെ അടിച്ചമര്‍ത്താനും പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന് അവകാശമുണ്ട്. എന്നാല്‍, നിരപരാധികളായ ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ അദ്ദേഹത്തിന് ശ്രദ്ധയുണ്ടാകണമെന്നു ബൈഡന്‍ ആവശ്യപ്പെട്ടു. ഗാസയിലെ നെതന്യാഹുവിന്റെ നടപടികള്‍ ഇസ്രായേലിനെ സഹായിക്കുന്നതിനേക്കാള്‍ ദ്രോഹമാവുകയാണ് ചെയ്യുക എന്നും ബൈഡന്‍.

ഗാസയിലും റഫയിലും ഇസ്രായേല്‍ തുടരുന്ന കൂട്ടക്കൊലയ്ക്കെതിരേ യുഎസിനകത്തും പുറത്തും കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് ബൈഡന്റെ പരാമര്‍ശം. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബൈഡന്‍ എത്തുന്ന സ്ഥലങ്ങളിലെല്ലാം യുദ്ധവിരുദ്ധ പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ട്. ഫലസ്തീന്‍ അനുകൂല മുദ്രാവാക്യം മുഴക്കി യു.എസ് സൈനികന്‍ തീകൊളുത്തി മരിക്കുകയും ചെയ്തിരുന്നു. 

joe bidden
Advertisment