Advertisment

കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ ക്രിസ്തുമസ് - ന്യൂ ഇയർ ആഘോഷം പുത്തൻ അനുഭവം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
hgh098678

ന്യൂ ഇയർ :കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ (കാൻ )-ന്റെ നേതൃത്വത്തിൽ ജനുവരി 6, 2024 ശനിയാഴ്ച വൈകുന്നേരം നോളൻസ്‌വിൽ ഹിസ്റ്റോറിക്കൽ സൊസൈറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം പങ്കെടുത്തവർക്ക് ഒരു പുത്തൻ അനുഭവം സമ്മാനിച്ചു.

Advertisment

നൂതനമായ അവതരണം, പരിപാടികളുടെ മേന്മ, ആകർഷകമായ ഗെയിമുകൾ, സ്വാദിഷ്ടമായ ഭക്ഷണം, മനോഹരമായി അലങ്കരിച്ച ഫോട്ടോ ബൂത്ത് എന്നിവയെല്ലാം പങ്കെടുത്തവരുടെ പ്രശംസ പിടിച്ചു പറ്റി.

നാഷ്‌വിൽ മാർത്തോമാ പള്ളിയിലെ ഗായകസംഘം അവതരിപ്പിച്ച ഗാനങ്ങളും, അലബാമയിൽ നിന്നുള്ള ഡി ജെകൃഷ് അവതരിപ്പിച്ച സംഗീത വിരുന്നും പരിപാടിക്ക് വളരെ മികവും നൽകി.

2008 ൽ പ്രവർത്തനം ആരംഭിച്ച കാൻ പതിനഞ്ചു വർഷം പൂർത്തിയാക്കിയ വേളയിലാണ് ഈ ആഘോഷം നടന്നത് എന്നത് കൊണ്ട് തന്നെ സംഘടനയുടെ വളർച്ചയിൽ താങ്ങും തണലുമായി വ്യക്തിജീവിതത്തിന്റെ നല്ലൊരു സമയം സഘടനയുടെ പ്രവർത്തങ്ങൾക്ക് വേണ്ടി നിസ്സാര്ത്ഥമായി പ്രവർത്തിച്ച കഴിഞ്ഞ കാല നേതാക്കമാരെ പ്രത്യേകമായി ആദരിക്കാൻ പുതിയ ഭരണ നേതൃത്വം തീരുമാനിച്ചത് വളരെ ഉചിതമായിരുന്നു.

കാനിന്റെ മുൻ നേതാക്കന്മാരായിരുന്ന ജോർജ് മാത്യൂസ്, രവി മേനോൻ, സുനന്ദ ഷാജികുമാർ, തോമസ് വർഗീസ്,  ബിജു ജോസഫ്, അശോകൻ വട്ടക്കാട്ടിൽ, ബബ്ലൂ ചാക്കോ, ഇന്ത്യൻ അസോസിയേഷൻ ഓഫ് നാഷ്‌വിൽ പ്രസിഡന്റ് ആദർശ് രവീന്ദ്രൻ, ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് ശങ്കർ മന എന്നിവരെയാണ് ആദരിച്ചത്.

അതോടൊപ്പം കാൻ കഴിഞ്ഞ പതിനഞ്ചു വർഷം കൊണ്ട് കൈവരിച്ച നേട്ടങ്ങളെ ഒരു വീഡിയോ രൂപത്തിൽ അവതരിപ്പിച്ചതും സംഘടനയുടെ ചരിത്രത്തേയും വളർച്ചയേയും കുറിച്ച് ആഴത്തിൽ അറിയുവാൻ എല്ലാപേരെയും സഹായിച്ചു.

പ്രസിഡന്റ് ഷിബു പിള്ള അദ്ധ്യക്ഷനായ പരിപാടിയിൽ വൈസ് പ്രസിഡന്റ് ശങ്കർ മന സ്വാഗതവും, ജനറൽ സെക്രട്ടറി ശ്രീമതി. സുശീല സോമരാജൻ നന്ദിയും രേഖപ്പെടുത്തി. കാനിന്റെ അടുത്ത രണ്ടു വർഷത്തെ പ്രവർത്തനങ്ങളുടെ ഒരു രൂപ രേഖയും അവതരിപ്പിച്ചു.

വിനോദത്തോടൊപ്പം, സന്നദ്ധ സേവനം, സാഹിത്യം, സംസ്കാരം, കായികം എന്നിവക്കുള്ള ഊന്നൽ, അംഗങ്ങളുടെ കുട്ടികളുടെ വികസനം എന്നിവയെല്ലാം ചേർന്ന ഒരു സമഗ്ര രൂപരേഖയാണ് അവതരിപ്പിക്കപ്പെട്ടത്. 

വോളന്ററിങ് രംഗത്ത് കൂടുതൽ ശ്രദ്ധ നൽകുന്ന പദ്ധതികൾ തയ്യാറാക്കുന്ന കാര്യവും പ്രത്യേകം എടുത്തു പറഞ്ഞു. അതോടൊപ്പം പുതിയ ഭരണ സമിതിയെയും, വിമൻസ് ഫോറത്തെയും, യൂത്ത് ഫോറത്തെയും പ്രത്യേകമായി അവതരിപ്പിക്കുകയും ചെയ്തു. പുതിയ ഭരണസമിതി ഒരുമിച്ചു കേക്ക് മുറിച്ചാണ് പുതു വർഷത്തെ വരവേറ്റത്.

കൾച്ചറൽ കമ്മിറ്റി ചെയർ സന്ദീപ് ബാലൻ കലാ പരിപാടികളുടെ നേതൃത്വം വഹിച്ചു. കല്യാണീ പത്യാരി, അഭിരാമി അനിൽകുമാർ എന്നിവർ എം സി മാരായിരുന്നു.  വിനു വർഗീസ് ഫോട്ടോഗ്രാഫി നിർവ്വഹിച്ചു.

ഇവർക്ക് പുറമെ കാനിന്റെ 2024-25 വർഷത്തെ മറ്റു ഭാരവാഹികളായ അനന്ത ലക്ഷ്മണൻ (ട്രഷറർ), അനിൽ പത്യാരി (ജോയിന്റ് സെക്രട്ടറി), ജിനു ഫിലിപ്പ് സൈമൺ (ജോ. ട്രഷറർ), സുജിത് പിള്ള (മെംബർഷിപ്പ് കമ്മിറ്റി ചെയർ), മനോജ് രാജൻ (ഔട്ട് റീച്ച് കമ്മിറ്റി ചെയർ), ഷാഹിന മസൂദ് (യൂത്ത് ഫോറം ചെയർ), അമൽ സാം (യൂത്ത് ഫോറം വൈസ് ചെയർ), സുമ ശിവപ്രസദ് (വുമൻസ് ഫോറം ചെയർ), മനീഷ് രവികുമാർ (ഫൂഡ് കമ്മിറ്റി ചെയർ), നിജിൽ ഉണ്ണിയാൻ പടേമ്മൽ (ഫൂഡ് കമ്മിറ്റി വൈസ് ചെയർ), ജോമി ജോസ് (സ്പോർട്ട്സ് കമ്മിറ്റി ചെയർ), അനിൽകുമാർ ഗോപാലകൃഷ്ണൻ (അഡ്വസറി കമ്മിറ്റി അംഗം) തുടങ്ങിയവരും പരിപാടിക്ക് നേതൃത്വം നൽകി. 

Christmas - New Year celebration
Advertisment