Advertisment

ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ മഹാമണ്ഡല പൂജ ഡിസംബര്‍ 25ന് നടത്തപ്പെട്ടു

New Update
787hhj

ഡാളസ്: മണ്ഡല വ്രതാരംഭത്തില്‍ തുടങ്ങിയ 41 ദിവസത്തെ പ്രത്യേക അയ്യപ്പ പൂജകള്‍ക്കും ഭജനകള്‍ക്കും ശേഷം മഹാമണ്ഡലപൂജ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ശ്രീധര്‍മ്മശാസ്താ സന്നിധിയില്‍ ഡിസംബര്‍ 25 തിങ്കളാഴ്ച നടത്തപ്പെട്ടു. അതിരാവിലെ 5.30ന് ആരംഭിച്ചു ഗണപതി ഹോമത്തോടെ പൂജാദി കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. 

Advertisment

വൃതാനുഷ്ഠാനങ്ങളോടെ മുദ്രമാല അണിഞ്ഞ നൂറോളം അയ്യപ്പന്മാരും, മാളികപ്പുറങ്ങളും അന്നേ ദിവസം ഇരുമുടികെട്ടുകള്‍ നിറച്ചു. ഗുരുസ്വാമിമാരായ ഗോപാല പിള്ള, വിപിന്‍ പിള്ള ഇരുമുടികെട്ടുകള്‍ നിറയ്ക്കാനും, കെട്ടുമുറുക്കിനും നേതൃത്വം നല്‍കി. 

പുലര്‍ച്ചെ മുതല്‍ ശരണം വിളികളാല്‍ മുഖരിതമായ ക്ഷേത്രത്തിലെ സ്പിരിച്ചല്‍ ഹാളില്‍, ഇരുമുടി കെട്ടുനിറയില്‍ പങ്കെടുക്കുവാന്‍ ആയിരത്തോളം ഭക്തജനങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു. ഇരുമുടി കെട്ടുമുറുക്കി അയ്യപ്പസ്വാമി സന്നിധാനത്തിലേക്കുള്ള അയ്യപ്പന്മാരുടെ യാത്ര ഭക്തജനങ്ങള്‍ ശരണം വിളിയോടെ ആനയിച്ചു.

മനസ്സിന് കുളിര്‍മയേകുന്ന ഒരു സാക്ഷാത്കാരമായി ആ തീര്‍ത്ഥയാത്ര ഭക്തജനങ്ങളില്‍ തികച്ചും ശബരിമലക്ക് പോകുന്ന പ്രതീതി ഉളവാക്കി.

ക്ഷേത്രത്തിനുള്ളിലെ കലശപൂജകളും, അഭിഷേകങ്ങളും, വിഗ്രഹഅലങ്കാരങ്ങളും, ക്ഷേത്ര പൂജാരികളായ, വാസുദേവന്‍ തിരുമേനിയും, പരമേശ്വരന്‍ തിരുമേനിയും നിര്‍വഹിച്ചു.

അമ്പലത്തിന്റെ രണ്ടാം ഘട്ട നിര്‍മ്മാണത്തിന്റെ ഭാഗമായി ബലിക്കല്‍ പുരയുടെയും, അയ്യപ്പന്റെ പതിനെട്ട് പടികളുടെയും കണ്‍സ്ട്രക്ഷന്‍ ഉടനെ ആരംഭിക്കുമെന്ന് ഡാളസ്സിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ചെയര്‍മാന്‍ രാമചന്ദ്രന്‍ നായരും, പ്രസിഡന്റ് കേശവന്‍ നായരും സംയുക്തമായി അറിയിച്ചു.

Dallas Sri Guruvayoorappan Temple
Advertisment