Advertisment

വെസ്റ്റ്ചെസ്റ്റർ അയ്യപ്പസ്വാമി ക്ഷേത്രത്തിൽ മകരവിളക്ക്‌ മഹോത്സവം ഞായറാഴ്ച

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
00987y

ന്യു യോർക്ക്: വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍   മകരവിളക്ക്‌ മഹോത്സവം ഭക്തി നിര്‍ഭരമായി   ജനുവരി  14    ഞയറാഴ്ച  ആഘോഷിക്കുന്നു .  

മാലയിട്ട്‌ വ്രതം നോറ്റ്‌, ശരീരവും മനസും അയ്യപ്പനിലര്‍പ്പിച്ച്‌, ഇരുമുടിയേന്തിയ അയ്യപ്പന്മാർ ക്ഷേത്രത്തിലെത്തി  ദര്‍ശന പുണ്യം നേടുന്ന നിമിഷങ്ങള്‍. വ്രതാനുഷ്ട്ടനങ്ങളിലൂടെ ആത്മ ശുദ്ധികരണത്തിന്റെ പവിത്രമായ നാളുകള്‍ക്കു വിരാമമിട്ടുകൊണ്ട് ,  അവനവനിലെ ദൈവികതയെ സ്ഫുടം ചെയ്‌തെടുക്കുന്ന നിമിഷങ്ങൾ. ശരണഘോഷമുഖരിതമായ ഈ അന്തരീഷത്തിലേക്ക്   ഓരോ അയ്യപ്പ ഭക്തനേയും സ്വാഗതം ചെയ്യുകയാണ്.

ശരണം വിളികളുടെയും  പൂജകളുടെയും അന്തരീക്ഷത്തില്‍ അയ്യപ്പതൃപ്പാദങ്ങളില്‍ സാഷ്ടാംഗം നമസ്‌കരിക്കാനുമുള്ള വേദിയാകുയാണ്   അയ്യപ്പസ്വാമി ക്ഷേത്രം.  മകരവിളക്കിന്റെ  സുകൃതം നുകരാന്‍ അവസരമൊരുക്കി  നിങ്ങളെ ഏവരെയും  ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നു. 

Westchester Ayyappaswamy Temple
Advertisment