Advertisment

ട്രംപിനെ വിചാരണ ചെയ്യുന്ന മൻഹാട്ടൻ കോടതി; ജഡ്ജിന്റെ വീടിനു ബോംബ് ഭീഷണി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
2344

ന്യൂയോർക്ക്: ന്യൂ യോർക്കിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു മേൽ ആരോപിക്കപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസ് വിചാരണ ചെയ്യുന്ന ജഡ്‌ജ്‌ ആർതർ എങ്ങോരോണിന്റെ വീടിനു ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടർന്നു പോലീസ് തിരച്ചിൽ നടത്തി.

Advertisment

വിചാരണ അവസാനിച്ച വ്യാഴാഴ്ച ട്രംപ് കോടതിയിൽ ജഡ്‌ജിനെയും പ്രോസിക്യൂട്ടറെയും നിശിതമായി വിമർശിച്ചിരുന്നു. 

ലോങ്ങ് ഐലൻഡിലെ ജഡ്ജിന്റെ വീട്ടിൽ ബോംബ് വച്ചുവെന്ന സന്ദേശം നാസോ കൗണ്ടി പോലീസിനാണ് ലഭിച്ചത്.

സ്പെഷ്യൽ കൗൺസൽ ജാക്ക് സ്മിത്ത്, ജഡ്ജ് ടാന്യ ചുട്ക്കൻ എന്നിവർക്കെതിരെ ഇത്തരം ഭീഷണി നേരത്തെ ഉയർന്നിരുന്നു. എങ്ങോരോൺ കോടതി നടപടികൾ നിർത്തി വച്ചില്ല. 

ബുധനാഴ്ച അഞ്ചു മിനിറ്റ് കോടതിയിൽ സംസാരിക്കാൻ അനുമതി ലഭിച്ചപ്പോൾ ട്രംപ് ഒരു രാഷ്ട്രീയ പ്രസംഗം നടത്തി. വ്യാഴാഴ്ച ജഡ്‌ജ്‌ പ്രസംഗം അനുവദിച്ചില്ല. 2023 ഒക്ടോബർ രണ്ടിന് ആരംഭിച്ച കേസിൽ അടുത്ത ആഴ്ചകളിൽ വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

donald-trumb Judge Arthur Ngoroni
Advertisment