Advertisment

മിഷൻ ലീഗ് ചിക്കാഗോ രൂപതാ ക്രിസ്‌തുമസ്‌ ആഘോഷം നാളെ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
xgvfugihyo

ചിക്കാഗോ: ചിക്കാഗോ രൂപതയിലെ ചെറുപുഷ്‌പ മിഷൻ ലീഗ് "ജേർണി ടു ബെത്‌ലഹേം" എന്ന പേരിൽ സംഘടിപ്പിക്കുന്ന ക്രിസ്‌തുമസ്‌ ആഘോഷങ്ങൾ നാളെ ഓൺലൈനിലൂടെ നടത്തപ്പെടും. രൂപതയിലെ എല്ലാ ഇടവകളിൽ നിന്നുമുള്ള കുട്ടികൾ പങ്കെടുക്കുന്ന ഈ ആഘോഷ പരിപാടികൾ, രൂപത അധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്യും.

സിസ്റ്റർ അലീഷാ എസ്.വി.എം. ക്രിസ്‌തുമസ്‌ സന്ദേശം നൽകും. മിഷൻ ലീഗ് രൂപത പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ, രൂപത ഡയറക്ടർ ഫാ. ജോർജ് ദാനവേലിൽ, ജനറൽ സെക്രട്ടറി ടിസൻ തോമസ് എന്നിവർ സംസാരിക്കും. വിവിധ ഇടവകളിൽ നിന്നുമുള്ള ക്രിസ്‌തുമസ്‌ കരോളുകൾ, ഓൺലൈൻ മത്സരങ്ങൾ, കലാ പരിപാടികൾ എന്നിവ ക്രിസ്‌തുമസ്‌ ആഘോഷങ്ങൾക്ക് കൊഴുപ്പേകും. 

christmas celebration
Advertisment