Advertisment

വീണ്ടും ഏറ്റവും സമ്പന്നനായി മസ്‌ക്; അർനോൾട്ടിനെ പിന്തള്ളി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
vhvugyftdrstyu

ന്യൂയോർക്ക് : ടെസ്‌ല-സ്‌പേസ് എക്സ് ഉടമ എലോൺ മസ്‌ക് വീണ്ടും ലോകത്തെ ഏറ്റവും സമ്പന്നനായി. ഫ്രഞ്ച് കോടീശ്വരൻ ബെർണാഡ് അർനോൾട്ടിൽ നിന്ന് അദ്ദേഹം കിരീടം തിരിച്ചു പിടിച്ചത് ടെസ്‌ലയും സ്‌പേസ് എക്‌സും കൈവരിച്ച വിജയങ്ങളിൽ നിന്നാണ്. 2022ൽ $138 ബില്യൺ നഷ്ടം ഉണ്ടായെങ്കിലും വ്യാഴാഴ്ച  $95.4 ബില്യൺ കുതിപ്പുണ്ടായി. 

Advertisment

അർനോൾട്ടിനെക്കാൾ ഇപ്പോൾ $50 ബില്യണിലധികം കൂടുതലുണ്ട്. മസ്കിനു ഇപ്പോൾ ആസ്തി $232 ബില്യൺ എന്നാണ് കണക്ക്. 

ആമസോൺ ഉടമ ജെഫ് ബെസോസിനു $70 ബില്യൺ വർധന ഉണ്ടായി. രണ്ടാം സ്ഥാനത്തിന് അർനോൾട്ടിന്റെ ഒപ്പത്തിനൊപ്പം. 

മാർക്ക് സക്കർബർഗ് $80 ബില്യണിലധികം വർധന കണ്ടു. 

elon musk
Advertisment