Advertisment

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിക്ക് പുതിയ അല്‍മായ നേതൃത്വം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
fggds

ഫിലാഡല്‍ഫിയ: ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ കീഴിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ 2024-2025 വര്‍ഷത്തേക്കുള്ള പുതിയ പാരീഷ് കൗണ്‍സില്‍ നിലവില്‍ വന്നു.

Advertisment

രൂപതയുടെ നിയമാവലി പ്രകാരം പാരീഷ് കൗണ്‍സിലില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ട് കൈക്കാരന്മാര്‍, ഇടവകവികാരി നാമനിര്‍ദ്ദേശം ചെയ്ത രണ്ട് കൈക്കാരന്മാര്‍, യുവജനങ്ങളുടെ പ്രതിനിധിയായി ഒരു യുവകൈക്കാരന്‍, ഇടവകയിലെ വിവിധ കുടുംബ യൂണിറ്റുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 12 പേര്‍, സണ്ടേസ്‌കൂള്‍ പ്രതിനിധി, ഭക്തസംഘടനകളുടെ പ്രതിനിധി, നോമിനേറ്റുചെയ്യപ്പെട്ട അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പുതിയ പാരീഷ് കൗണ്‍സില്‍.

ജോസഫ് (ജോജി) ചെറുവേലില്‍, ജോസ് തോമസ്, സജി സെബാസ്റ്റ്യന്‍, പോളച്ചന്‍ കെ. വറീദ്, കുരുവിള ജയിംസ് (ജെറി) എന്നിവര്‍ കൈക്കാരന്മാരും, കുടുംബകൂട്ടായ്മകളെ പ്രതിനിധീകരിച്ച് ലിറ്റി ബേബി (സെ. അല്‍ഫോന്‍സാ), ആനി ജയിംസ് ആനിതോട്ടം (സെ. ചാവറ), ജോസ് തോമസ് (വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍), സിബിച്ചന്‍ മുക്കാടന്‍ (സെ. തെരേസാ ഓഫ് കല്‍ക്കട്ട), സനോജ് ഐസക് (സെ. ജോര്‍ജ്), ടോം തോമസ് (സെ. ന്യൂമാന്‍), ഷിബു ജോസഫ് ആനമലയില്‍ (സെ. ജോസഫ്), ബെന്നി ജേക്കബ് (സെ. മേരീസ്), ആനാ സി. ജോസഫ് (സെ. തോമസ്), സിബി ജോര്‍ജ് (സെ. ജൂഡ്), പോളച്ചന്‍ വറീദ് (സെ. സെബാസ്റ്റ്യന്‍), സജി സെബാസ്റ്റ്യന്‍ (സെ. ആന്റണി) എന്നിവരും, റോജി ലൂക്കോസ് (സെ. വിന്‍സന്റ് ഡി പോള്‍, എസ്. എം. സി. സി, മരിയന്‍ മദേഴ്‌സ് എന്നീ സംഘടനകളുടെ സംയുക്ത പ്രതിനിധി), ജേക്കബ് ചാക്കോ (മതബോധനസ്‌കൂള്‍), സിസ്റ്റര്‍ അല്‍ഫോന്‍സ് (സന്യസ്തര്‍), അഭിലാഷ് രാജന്‍, ഡോ. ബിന്ദു മെതിക്കളം (യൂത്ത് ആനിമേറ്റര്‍മാര്‍), അറ്റോര്‍ണി ജോസ് കുന്നേല്‍, സിബിച്ചന്‍ ചെമ്പ്‌ളായില്‍ (രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍), അലക്‌സ് പടയാറ്റില്‍ (യുവജനം), ജോസ് മാളേയ്ക്കല്‍ (പാരിഷ് കൗണ്‍സില്‍ സെക്രട്ടറി), സണ്ണി പടയാറ്റില്‍, ഷേര്‍ളി സെബാസ്റ്റ്യന്‍ ചാവറ, ജെര്‍ലി കോട്ടൂര്‍ എന്നിവരാണ് പുതിയ പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍.

റവ. ഡോ. ജോര്‍ജ് ദാനവേലില്‍ ഇടവക വികാരി ടോം പാറ്റാനി പാരിഷ് സെക്രട്ടറിയും, അക്കൗണ്ടന്റും.

2024 ജനുവരി 7-ന് വിശുദ്ധ കുര്‍ബാന മധ്യേ ഇടവക വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍ ചൊല്ലിക്കൊടുത്ത സത്യവാചകങ്ങള്‍ പുതിയ കൈക്കാരന്മാരും, കമ്മിറ്റി അംഗങ്ങളും ഏറ്റുപറഞ്ഞ് പ്രതിജ്ഞ ചെയ്തു. തദവസരത്തില്‍ ഫാ. ജോര്‍ജ് 2022-2023 വര്‍ഷങ്ങളിലെ പാരിഷ് കൗണ്‍സിലില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കുകയും, പുതിയ കമ്മിറ്റിക്ക് എല്ലാവിധ ആശംസകള്‍ നേരുകയും ചെയ്തു. 

Philadelphia SyroMalabar Church
Advertisment