Advertisment

ഓപ്പന്‍ഹൈമറിന് ഏഴ് ഓസ്കര്‍ പുരസ്കാരങ്ങള്‍

New Update
vfgvhvh

ലോസ് ഏഞ്ജലസ്: 96~മത് ഓസ്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ക്രിസ്ററഫര്‍ നോളന്‍റെ ഓപ്പന്‍ഹൈമര്‍ വാരിക്കൂട്ടിയത് ഏഴ് അവാര്‍ഡുകള്‍. മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ട ഓപ്പന്‍ഹൈമറിലൂടെ ക്രിസ്ററഫര്‍ നോളന്‍ മികച്ച സംവിധായകനുമായി.

Advertisment

മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്, ആറ്റം ബോബിന്‍റെ പിതാവ് എന്നറിയപ്പെടുന്ന റോബര്‍ട്ട് ഓപ്പന്‍ഹൈമറെ അവതരിപ്പിച്ച കിലിയന്‍ മര്‍ഫിയാണ്. മികച്ച സഹനടനായി ഇതേ ചിത്രത്തിലെ അഭിനയത്തിന് റോബര്‍ട്ട് ഡൗണി ജൂനിയര്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഒറിജിനല്‍ സ്കോര്‍ ~ ലുഡ്വിഗ് ഗോരാന്‍സണ്‍, മികച്ച എഡിറ്റര്‍ ~ ജെന്നിഫര്‍ ലേം, മികച്ച ഛായാഗ്രഹണം~ ഹോയ്ട്ട് വാന്‍ ഹെയ്ടേമ എന്നിവയാണ് ഓപ്പന്‍ഹൈമര്‍ നേടിയ മറ്റു പുരസ്കാരങ്ങള്‍.

ദ ഹോള്‍ഡ് ഓവേഴ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഡേ വാന്‍ ജോയ് റാന്‍ഡോള്‍ഫാണ് മികച്ച സഹനടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത്. ദി ബോയ് ആന്‍ഡ് ദി ഹൈറണ്‍ ആണ് മികച്ച അനിമേഷന്‍ ചിത്രം. ഫ്രഞ്ച് ചിത്രമായ അനാടമി ഓഫ് എ ഫാള്‍ എന്ന ചിത്രം മികച്ച തിരക്കഥയ്ക്കുള്ള ഓസ്കര്‍ പുരസ്കാരം സ്വന്തമാക്കി.

മൂന്ന് പുരസ്കാരങ്ങള്‍ പുവര്‍ തിംഗ്സ് സ്വന്തമാക്കി. മേക്കപ്പ്, വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ ഡിസൈന്‍ എന്നിവയിലാണ് ചിത്രം പുരസ്കാരം സ്വന്തമാക്കിയത്.

oscar_openheimer
Advertisment