Advertisment

ഒർലാണ്ടോയിലെ ഒരുമ സംഘടന ഫോമാ ഗ്ലോബൽ  കൺവെൻഷൻ കിക്കോഫ് നടത്തി

New Update
765rfgb

ഓർലാണ്ടോ:   ഫോമാ സൺ ഷൈൻ റീജിയൻറെ അംഗസംഘടനകളിൽ ഒർലാണ്ടോയിലെ പ്രമുഖ സംഘടനയായ ഒരുമ ഫ്ലോറിഡയിൽ  ആദ്യമായി ഫോമാ ഗ്ലോബൽ  കൺവെൻഷൻ കിക്കോഫ് ഒരുമയുടെ വസന്തോത്സവം 2024ന്റെ വേദിയിൽവച്ച് പ്രൗഢഗംഭീരമായി സഘടിപ്പിച്ചു. റീജണൽ ആർ.വി .പി  ചാക്കോച്ചൻ ജോസഫ്ന്റെയും, ഫോമായുടെയും,ഒരുമയുടെയും നേതാക്കൻമാരുടെ സാന്നിധ്യത്തിൽ സൺഷൈൻ റീജിയൺ ചാരിറ്റി ഫോറം ചെയർ സണ്ണി കൈതമറ്റം ഫോമാ നാഷണൽ ട്രഷറർ ബിജു തോണിക്കടവിലിനു ആദ്യ ചെക്ക് കൈമാറി.

Advertisment

റീജിണൽ നേതാക്കന്മാരായ  നോബിൾ ജനാർദ്ദൻ, ദയാ കമ്പിയിൽ, രാജ് കുറുപ്പ്,  രാജീവ് കുമാരൻ, ഒരുമയുടെ പ്രസിഡന്റ്  സ്‌മിത നോബിൾ,  സോണി കണ്ണോട്ടുതറ എന്നിവർ പ്രസ്‌തുത വേദിയിൽ വെച്ച്  ബിജു തോണിക്കടവിലിനു ചെക്ക്കൾ കൈമാറി. ഓഗസ്റ്റ് 8, 9, 10, 11 തീയതികളിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ പുണ്ടക്കാനയിൽ നടത്തപ്പെടുന്ന ഗ്ലോബൽ  കൺവെൻഷന് ഫാമിലികളുടെ നല്ല പങ്കാളിത്തം ഉണ്ടാകുമെന്ന്  നാഷണൽ ട്രഷറർ ശ്രീ. ബിജു തോണിക്കടവിൽ തന്റെ  ആശംസാപ്രസംഗത്തിൽ പറഞ്ഞു.  

സൺ ഷൈൻ റീജിയൻറെ മറ്റ് അംഗസംഘടനകളിൽനിന്നും നിർലോഭമായ പിന്തുണ ഫോമായുടെ ഗ്ലോബൽ  കൺവെൻഷന് ലഭിക്കുന്നതെന്നും, ഫ്ലോറിഡയിൽ  ആദ്യമായി ഫോമാ ഗ്ലോബൽ  കൺവെൻഷൻ കിക്കോഫിന് വേദി ഒരുക്കിയ ഒരുമയുടെ പ്രസിഡന്റ് സ്‌മിത നോബിളിനും കമ്മിറ്റിക്കും ഫോമാ സൺ ഷൈൻ റീജിയൻറെ പേരിൽ  നന്ദി അർപ്പിക്കുന്നതായി റീജണൽ ആർ.വി .പി ചാക്കോച്ചൻ ജോസഫ് തന്റെ പ്രസംഗത്തിൽ  പറഞ്ഞു.

സ്‌മിത നോബിളിന്റെയും,അനുരാധ മനോജിന്റെയും  നേതൃത്വത്തിൽ ഉള്ള ഒരുമയുടെ കമ്മിറ്റിയാണ്  ദൃശ്യചാരുതയേകുന്ന നയനമനോഹരമായ കലാപരിപാടികൾ  വസന്തോത്സവം 2024 എന്നപേരിൽ  ഈസ്റ്റർ  ഈദ് വിഷു ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയത്. 

 

 

 

 

 

 

Foma Global Convention
Advertisment