Advertisment

പെൻസിൽവാനിയ അസോസിയേഷൻ ഫോർ മലയാളി പ്രോസ്പിരിറ്റി & അഡ്വാൻസ്‌മെന്റിന്റെ പുതുവർഷാഘോഷം വർണാഭമായി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
78g

ഫിലാഡൽഫിയ: പെൻസിൽവാനിയ അസോസിയേഷൻ ഫോർ മലയാളി പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെന്റ് (പമ്പ) യുടെ പുതുവത്സരാഘോഷം വർണ്ണശബളമായി. 

Advertisment

പമ്പ കമ്മ്യൂണിറ്റി ഹാളിൽ സാമൂഹിക സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കുകയുണ്ടായി. പമ്പ പ്രസിഡന്റ് സുമോദ് തോമസ് നെല്ലിക്കാല വിശിഷ്ടതിഥികൾക്കു സ്വാഗതം അരുളി. സെർജൻറ്റ് ബ്ലെസ്സൺ മാത്യു മുഖ്യാതിഥി ആയിരുന്നു. സെലിബ്രേഷൻ കോഓർഡിനേറ്റർ അലക്സ് തോമസ്, സെർജൻറ്റ്  ബ്ലെസ്സൺ മാത്യുവിനെ സദസിനു പരിചയപ്പെടുത്തി. സെക്രട്ടറി തോമസ് പോൾ യോഗ നടപടികൾ നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ചെറിയാൻ നന്ദി പ്രകാശിപ്പിച്ചു.  

സെർജൻറ്റ്  ബ്ലെസ്സൺ മാത്യു,  റെവ. ഫിലിപ്സ് മോടയിൽ,  ഡോ. ഈപ്പൻ ഡാനിയേൽ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ട്രൈസ്റ്റേറ്റ്  കേരളം ഫോറം ചെയർമാൻ സുരേഷ് നായർ, പമ്പ ബോർഡ് ഓഫ് ട്രസ്റ്റീ  ചെയർമാൻ സുധാ കർത്താ, എക്സ്റ്റൻ മലയാളീ അസോസിയേഷൻ പ്രെസിഡന്റ്  സുദീപ് നായർ,  ജോൺ പണിക്കർ, മോഡി ജേക്കബ്, രാജൻ സാമുവേൽ, റോണി വർഗീസ്, ജോർജ് നടവയൽ എന്നിവർ ആശംസ അർപ്പിച്ചു.  

ഫൊക്കാന കൺവെൻഷൻ രെജിസ്ട്രേഷനു വേണ്ടിയുള്ള പെൺസിൽവാനിയ കിക്കോഫിനു മുന്നോടിയായി ഏർളി ബേർഡ് രെജിസ്ട്രേഷനും സംഘടിപ്പിക്കുകയുണ്ടായി.

പരിപാടിയോടനുബന്ധിച്ചു നടന്ന ഗാനസന്ധ്യയിൽ ടിനു ജോൺസൺ,  രാജു ജോൺ എന്നിവർ എന്നിവർ പങ്കെടുത്തു. 

new year celebration
Advertisment