Advertisment

ഫിലാഡൽഫിയ കോട്ടയം അസോസിയേഷൻ ഗാന നാട്യ നർമ്മ സംഗമം പരിപാടിയുടെ ടിക്കറ്റ് കിക്ക്‌ ഓഫ്

New Update
hgfder5t678ij

ഫിലാഡൽഫിയ: സിൽവർ ജൂബിലി ആഘോഷിക്കുന്ന ഫിലാഡൽഫിയയിലെ പ്രമുഖ ചാരിറ്റി സംഘടനയായ കോട്ടയം അസോസിയേഷന്റെ ധനശേഖരണാർത്ഥം മേയ് 12 ഞായറാഴ്ച 4.30 നു 608 വെൽഷ് റോഡിലുള്ള ഫിലഡൽഫിയാ സീറോ മലബാർ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് ഫ്രീഡിയ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ നടത്തുന്ന ഗാന നാട്യ നർമ്മ സംഗമം പരിപാടിയുടെ ടിക്കറ്റ് കിക്ക്‌ ഓഫ്  ഏപ്രിൽ 5 വെള്ളിയാഴ്ച 725 ബസൾട്ടൻ പൈക്കിലുള്ള ജംബോ ചൈനീസ് റസ്റ്റോറന്റിൽ   നടക്കുകയുണ്ടായി. 

Advertisment

കോട്ടയം അസോസിയേഷൻ പ്രസിഡന്റ്   സണ്ണി കിഴക്കേമുറിയിൽ നിന്ന് ആദ്യ ടിക്കറ്റ് വാങ്ങി ഈ പരിപാടിയുടെ ഗോൾഡ് സ്പോൺസർ ആയ   വർഗീസ് തോമസ് കിക്ക്‌ ഓഫ് കർമ്മം നിർവ്വഹിച്ചു. കോട്ടയം അസോസിയേഷൻ ഭാരവാഹികളായ കുര്യൻ രാജൻ, ജെയിംസ് അന്ത്രയോസ്, ജോബി ജോർജ്,  സാജൻ വര്ഗീസ്, സാബു ജേക്കബ്, ജീമോൻ ജോർജ്, ജോൺ മാത്യു, ജോസഫ് മാണി,  വർക്കി പൈലോ, ജോൺ പി വർക്കി, എബ്രഹാം ജോസഫ്, മാത്യു ഐപ് , വറുഗീസ് വറുഗീസ്, ജെയ്‌സൺ വർഗീസ്, സഞ്ജു സഖറിയാ, രാജു കുരുവിള, സാബു പാമ്പാടി, മാത്യു പാറക്കൽ, സരിൻ കുരുവിള എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.  

മലയാള സിനിമാ സീരിയൽ കോമഡി മേഖലയിലെ  പ്രഗദ്ഭരായി വിരാജിക്കുന്ന സിജു വിൽസൺ, മൈഥിലി, ബിനു അടിമാലി, മീര അനിൽ, രാജേഷ് പറവൂർ, അനു ജോസഫ്, രശ്മി കായംകുളം, ശശാങ്കൻ മയ്യനാട്, പ്രദീപ് പള്ളുരുത്തി, പ്രസീത ചാലക്കുടി, ബാബു ജോസ്, റെൽസ് റോപ്സൺ, ജസ്റ്റിൻ ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന ഗാന നാട്യ നർമ്മ സംഗമം പരിപാടിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

ഈ പ്രോഗ്രാമിൽ നിന്ന് ലഭിക്കുന്ന മുഴുവൻ വരുമാനവും കോട്ടയം അസോസിയേഷൻ സിൽവർ ജൂബിലിയുടെ ഭാഗമായി നിർമ്മിക്കുന്ന ഭാവന പദ്ധതിക്ക് വേണ്ടിയും ഇപ്പോൾ നടത്തി വരുന്ന സ്കോളർഷിപ് പദ്ധതിയ്ക്കും മാത്രമായി വിനിയോഗിക്കുന്നതാണ്. മാതൃ ദിനത്തിൽ നടക്കുന്ന പരിപാടി ആയതിനാൽ ഫിലഡൽഫിയയിലുള്ള വന്ദ്യ വയോധികരായ അമ്മമാരെ ഈ ചടങ്ങിൽ വച്ച് ആദരിക്കുന്നതുമായിരിക്കും.

ഈ പ്രോഗ്രാമിന്റെ ടിക്കറ്റുകൾ ഇന്നുതന്നെ താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഫോൺ നമ്പറുകളിൽ വിളിച്ചു ബുക്ക് ചെയ്യാവുന്നതാണ്. സണ്ണി കിഴക്കേമുറി 215-327-7153, കുര്യൻ രാജൻ 610-457-5868, ജെയിംസ് അന്ത്രയോസ് 215-776-5583, ജോബി ജോർജ് 215-470-2400 സാജൻ വർഗീസ് 215-906-7118.. കൂടാതെ ടിക്കറ്റുകൾ സുലേഖ.കോം വെബ് സൈറ്റിലൂടെയും ഫിലാഡൽഫിയയിലെ ഇന്ത്യൻ സ്റ്റോറുകൾ വഴിയും ലഭിക്കുന്നതാണ്. 

Philadelphia Kottayam Association
Advertisment