Advertisment

സമരം ചെയ്യാന്‍ അവകാശമുണ്ട്, നയങ്ങളില്‍ മാറ്റമുണ്ടാകില്ല: ബൈഡന്‍

New Update
vcxsrtyu

വാഷിംഗ്ടണ്‍:  സമരം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ടെന്നും, എന്നാല്‍ അമേരിക്കയുടെ നയങ്ങളില്‍ മാറ്റമുണ്ടാകില്ലെന്നും പ്രസിഡന്റ് ജോ ബൈഡന്‍. കലാപാന്തരീക്ഷം സൃഷ്ടിക്കുന്നത് തെറ്റാണ്. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനോടൊപ്പം സമൂഹത്തിന്റെ സുരക്ഷയും ഉറപ്പാക്കണം.

Advertisment

എന്നാല്‍ ക്യാമ്പസ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കയുടെ ഇസ്രായേല്‍ നയങ്ങളില്‍ മാറ്റമുണ്ടാവില്ലെന്നും ജോ ബൈഡന്‍ വ്യക്തമാക്കി. പല സര്‍വകലാശാലകളിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇന്നലെ അമേരിക്കന്‍ സര്‍വകലാശാലകളില്‍ പലസ്തീന്‍ അനുകൂല സമരത്തെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് 400 ഓളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. 

കൊളംബിയ സര്‍വകലാശാലയില്‍ സെമസ്റ്റര്‍ പരീക്ഷകള്‍ റിമോട്ട് അടിസ്ഥാനത്തിലേക്ക് മാറ്റി. ന്യൂയോര്‍ക്കിലെ ഫോര്‍ഡം യൂണിവേഴ്സിറ്റിയില്‍ കാമ്പസില്‍ സമരക്കാര്‍ തമ്പടിച്ചിരിക്കുകയാണ്. യുസിഎല്‍എ, വിസ്‌കോണ്‍സിന്‍ എന്നീ സര്‍വകലാശാലകളില്‍ പൊലീസുമായി സമരക്കാര്‍ ഏറ്റുമുട്ടി.  സംഘര്‍ഷത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റു.

 

 

 

 

 

joe bidden
Advertisment