Advertisment

യുക്രെയിനില്‍ ആണവാക്രമണത്തിനു സജ്ജമെന്ന് റഷ്യ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bhbhjbjb
മോസ്കോ: യുക്രെയിനില്‍ ആണവായുധം പ്രയോഗിക്കാന്‍ റഷ്യ സജ്ജമെന്ന് പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. റഷ്യന്‍ പ്രവിശ്യയായ യുക്രെയ്നില്‍ അമേരിക്കന്‍ സൈന്യത്തെ വിന്യസിച്ചാല്‍ അത് അതിക്രമമായി കാണുമെന്നും റഷ്യന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.



റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ നേരിടാന്‍ യുഎസ് നേതൃത്വം നല്‍കുന്ന നാറ്റോ സഖ്യം ഇതുവരെ നേരിട്ട് ഇറങ്ങിയിട്ടില്ല. എന്നാല്‍, പണവും ആയുധവും അടക്കം സഹായങ്ങള്‍ നല്‍കിവരുന്നു.



ഇതിനിടെ നേരിട്ട് സൈന്യത്തെ അയയ്ക്കാന്‍ ഫ്രാന്‍സ് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നുമാത്രമല്ല, നാറ്റോ സൈന്യം തന്നെ നേരിട്ട് ഇറങ്ങാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് യുഎസിനെ ലക്ഷ്യമിട്ടുള്ള പുടിന്റെ മുന്നറിയിപ്പ്.
russia ukrain-issue
Advertisment