Advertisment

യൗസേപ്പ് സംഗമം അനുഗ്രഹീതമാക്കി ചിക്കാഗോ തിരുഹൃദയ ഇടവക

New Update
fbjssjf

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തില്‍ വി.യൗസേപ്പ് പിതാവിന്റെ തീരുനാളിനോട് അനുബന്ധിച്ച് ജോസഫ് നാമധാരികളുടെ സംഗമം നടത്തപ്പെട്ടു. തിരുന്നാള്‍ ആഘോഷം ആരാധനയോടും ആഘോഷമായ വി.കുര്‍ബ്ബാനയോടും കൂടെ നടത്തപ്പെട്ടു.

തിരുക്കുടുംബത്തിന്റെ സംരക്ഷകനും തൊഴിലാളികളുടെ മദ്ധ്യസ്ഥനുമായ വി. യൗസേപ്പിതാവിനോട് മാദ്ധ്യസ്ഥ്യം തേടിയുള്ള പ്രാര്‍ത്ഥനകള്‍ക്ക് വികാരി ഫാ. തോമസ് മുളവനാല്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ഇടവകയിലെ ജോസഫ് നാമധാരികളുടെ പ്രദക്ഷിണവും സംഗമവും നടത്തപ്പെട്ടു.

ജോസഫ് നാമധാരികള്‍ തിരുന്നാള്‍ ഏറ്റെടുത്ത് നടത്തി സ്‌നേഹവിരുന്ന് ക്രമീകരിച്ചു.വി.യൗസേപ്പ് പിതാവിന്റെ തിരുനാള്‍ ദിനം പുഷ്പവടി നേര്‍ച്ചയും നടത്തപ്പെട്ടു.നൂറ് കണക്കിന് വിശ്വാസികള്‍ തിരുനാള്‍ ആഘോഷത്തില്‍ പങ്കെടുത്തു.

കൈയ്യില്‍ കുരിശ് രൂപം വഹിച്ച്‌കൊണ്ട് നില്‍ക്കുന്ന യൗസേപ്പിതാവിന്റെ വ്യത്യസ്തമായ രൂപം ഈ ദൈവാലയത്തില്‍ കാണുന്ന വേറിട്ടൊരു കാഴ്ചയാണെന്ന് അസി. വികാരി ഫാ. ബിന്‍സ് ചേത്തലില്‍ ഓര്‍മിപ്പിച്ചു. ട്രസ്റ്റിമാരായ തോമസ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളി, കിഷോര്‍ കണ്ണാല, ജെന്‍സണ്‍ ഐക്കരപ്പറമ്പില്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Fr. Thomas Mulvan
Advertisment