Advertisment

യു എസിൽ ബന്ധുവിനെ കൊണ്ട് അടിമപ്പണി ചെയ്യിച്ച കേസിൽ സിഖ് ദമ്പതിമാർ കുറ്റക്കാർ

New Update
ccccccccccbbc

വിർജീനിയ: ബന്ധുവിനെ നീണ്ട മണിക്കൂറുകൾ കഠിനമായി ജോലി ചെയ്യിച്ചു എന്ന ആരോപണത്തിന്മേൽ ഇന്ത്യക്കാരായ സിഖ് ദമ്പതിമാരെ കുറ്റക്കാരായി പ്രഖ്യാപിച്ചു. വിർജീനിയയിലെ റിച്ചമണ്ടിൽ ഹർമൻപ്രീത് സിങ്ങും (30) കുൽബീർ കൗറും (43) പ്രായപൂർത്തിയാവാത്ത ബന്ധുവിനെ വർഷങ്ങളോളം ശാരീരിക പീഡനത്തിന് ഇരയാക്കുകയും അയാളുടെ കുടിയേറ്റ രേഖകൾ പിടിച്ചു വയ്ക്കുകയും ചെയ്‌തു. 

Advertisment

അയാൾ യുഎസിൽ എത്തിയ ഉടൻ അവർ കുടിയേറ്റ രേഖകൾ പിടിച്ചു വാങ്ങി. സിംഗിന്റെ ബന്ധുവായ അയാളെ മൂന്നു പ്രാവശ്യം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി. 

ബലം പ്രയോഗിച്ചു ജോലി ചെയ്യിച്ചതും സാമ്പത്തിക നേട്ടത്തിനു വേണ്ടി തടഞ്ഞു വച്ചതും രേഖകൾ പിടിച്ചു വച്ചതും തെളിഞ്ഞുവന്നു വിർജീനിയ ഈസ്റ്റേൺ ഡിസ്‌ട്രിക്‌ട് ഫെഡറൽ ജൂറി പറഞ്ഞു. നോർത്ത് ചെസ്റ്റർഫീൽഡിൽ ഗ്യാസ് സ്റ്റേഷനിലെ കടയിലാണ് അവർ ഇരയെ പീഡിപ്പിച്ചത്. കാഷ്യർ ജോലിക്കു പുറമെ ഭക്ഷണം പാകം ചെയ്യുക, കട വൃത്തിയാക്കുക തുടങ്ങിയ ജോലികളും അയാൾ ചെയ്യേണ്ടി വന്നു. 

ഭക്ഷണം ആവശ്യത്തിനു നൽകിയില്ല. ഇപ്പോഴും ക്യാമറയിൽ നിരീക്ഷിച്ചു കൊണ്ടിരുന്നു. ഇന്ത്യയിലേക്കു പോകാൻ അനുവദിച്ചില്ല. വിസ കാലാവധി കഴിഞ്ഞും അയാൾക്കു തുടരേണ്ടി വന്നു.  

സിംഗിനും കൗറിനും 20 വർഷത്തെ തടവ് ലഭിക്കാം. പുറമെ $250,000 വരെ പിഴയും. 

slave labor
Advertisment