Advertisment

12,000 പേരെ ഗൂഗിൾ പിരിച്ചു വിട്ട രീതി ശരിയായില്ലെന്നു സുന്ദർ പിച്ചായ്

New Update
fxfcyfytrdzxfcgvh

ന്യൂയോർക്ക് : ഗൂഗിളിൽ നിന്നു 12,000 പേരെ ഒരു വർഷം മുൻപ് പിരിച്ചുവിട്ട രീതി ശരിയായില്ലെന്നും ആൽഫബെറ്-ഗൂഗിൾ സി ഇ ഒ: സുന്ദർ പിച്ചായ് പറഞ്ഞു. ചൊവാഴ്ച നടന്ന ജീവനക്കാരുടെ യോഗത്തിൽ ഒരു ജീവനക്കാരനാണ് ഇതു സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. 

Advertisment

പിരിച്ചു വിടൽ ജീവനക്കാരുടെ ആത്മവീര്യത്തെ വ്യക്തമായും ബാധിച്ചെന്നു പിച്ചായ് പറഞ്ഞു. കമ്പനിയുടെ ആഭ്യന്തര വിലയിരുത്തൽ നടത്തുന്ന ഗൂഗിളജിസ്റ്റിലും അത് പ്രതിഫലിച്ചു. "ഏതു കമ്പനിക്കും ബുദ്ധിമുട്ടുള്ള ഒരു സമയമാണിത്. കഴിഞ്ഞ 25 വർഷത്തിനിടയിൽ ഗൂഗിളിൽ ഞങ്ങൾക്ക് അങ്ങിനെ മറ്റൊരു സമയം ഉണ്ടായിട്ടില്ല.

"എന്നാൽ ഞങ്ങൾ നടപടി എടുത്തില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളായേനെ." 

അതേ സമയം, ചെയ്യേണ്ട രീതിയിലല്ല കാര്യങ്ങൾ ചെയ്തത് എന്നു പറയാനും അദ്ദേഹം മടിച്ചില്ല. പല സ്ഥലങ്ങളിലുമുള്ള എല്ലാ ജീവനക്കാരെയും പിരിച്ചുവിടൽ ഒരേ സമയം അറിയിച്ചത് നന്നായില്ല. "തീർച്ചയായും അതല്ല ചെയ്യേണ്ട രീതി."

പിരിച്ചു വിട്ട എല്ലാവരുടെയും അക്കൗണ്ടുകളിലേക്കു ഉടൻ തന്നെ പ്രവേശനം നിരോധിച്ചതും വളരെ, വളരെ കഠിനമായ തീരുമാനം ആയിരുന്നു. 

Sundar Pichai
Advertisment