Advertisment

'ആരവം' ഉയരുന്നു; 35 വര്‍ഷത്തിന്റെ ആഘോഷങ്ങളുമായി ബ്രിട്ടീഷ് കോളമ്പിയയിലെ മലയാളി അസോസിയേഷന്‍

New Update
7654wsdfvgb
വാഷിംഗ്ടൺ: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ മലയാളി കള്‍ച്ചറല്‍ അസോസിയേഷനുകളില്‍ ഒന്നായ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് കൊളംബിയ (KCABC) ഈ വര്‍ഷം അതിന്റെ മുപ്പത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുകയാണ്.
Advertisment

ആരവം 2024 എന്ന പേരില്‍ മെയ് നാലിന്, നോര്‍ത്ത് ഡെല്‍റ്റ സെക്കന്ററി സ്‌കൂളില്‍ വെച്ച്, ഈസ്റ്റര്‍, ഈദ്,വിഷു ആഘോഷം അതിഗംഭീരമായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നതായി പ്രസിഡന്റ് ലിറ്റി ജോര്‍ജ്, സെക്രട്ടറി നീമ ജോബിന്‍ എന്നിവര്‍ അറിയിച്ചു.

മലയാളികളുടെ, പ്രത്യേകിച്ച് നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ, ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഏറ്റവും വലിയ കുട്ടായ്മയാണ് KCABC  ആരവം 2024 ല്‍ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മഹാ ഉത്സവത്തില്‍ പങ്കെടുക്കാന്‍ ബ്രിട്ടീഷ് കോളമ്പിയ Canadaയിലെ എല്ലാ മലയാളികളെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  +1 778 323 6122, 604 754 2321, 604 783 8356 email - info@kcabc.org, www.kcabc.org .+1 (778) 323-6122 | +1 (604) 754-2321| +1 (604) 783-8356

info@kcabc.org | www.kcabc.org

Malayali Association of British Columbia
Advertisment