Advertisment

ചിക്കാഗോ സെന്റ് മേരീസ് ഇടവകയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
nnnnnj8

ചിക്കാഗോ : ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക ദൈവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ലദീഞ്ഞോടെ ആരംഭിച്ച തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് ഫാ. ജോഷി വലിയവീട്ടില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ക്രൂരമായ പീഡകള്‍ക്ക് വിധേയനായപ്പോഴും ക്രൈസ്തവ വിശ്വാസം അചഞ്ചലമായി കാത്തു സൂക്ഷിച്ച രക്തസാക്ഷിയായ വി. സെബസ്ത്യാനോസിന്റെ ജീവിതമാതൃക ഓരോ ക്രൈസ്തവനെയും സംബന്ധിച്ചിടത്തോളം ഏറ്റവും അനുകരണീയമാണ് എന്ന് അദ്ദേഹം തന്റെ സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു. തിരുനാളിന്റെ ഭാഗമായി കഴുന്നെടുക്കുന്നതിലും നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുന്നതിലും നിരവധി ഇടവകാംഗങ്ങള്‍ പങ്കുചേര്‍ന്നു.

പാരിഷ് സെക്രട്ടറി സി. സില്‍വേരിയസ് എസ്.വി.എം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ജോര്‍ജ് മറ്റത്തിപ്പറമ്പില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ബിനു പൂത്തുറയില്‍, നിബിന്‍ വെട്ടിക്കാട്ട് എന്നിവര്‍ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജോസ് & ജൂലി കൊരട്ടിയില്‍, സിറിയക്ക് & സോഫി പുത്തന്‍പുരയില്‍, ജോയി & കുസുമം ഓളിയില്‍, ത്രേസിയാമ്മ ഇലക്കാട്ട് എന്നിവര്‍ തിരുനാള്‍ പ്രസുദേന്തിമാരായിരുന്നു. തിരുനാളില്‍ സഹകരിക്കുകയും ഭക്ത്യാദരപൂര്‍വ്വം പങ്കെടുക്കുകയും ചെയ്ത എല്ലാവര്‍ക്കും ഫാ. ജോഷി വലിയവീട്ടില്‍ ഇടവകയ്ക്ക് വേണ്ടി നന്ദി അറിയിച്ചു.

St. Mary's Parish in Chicago.
Advertisment