Advertisment

ഐ പി സി എൻ എ ഫിലാഡൽഫിയ ചാപ്റ്റർ കമ്മ്യൂണിറ്റി അവാർഡ് ജോ ചെറിയാന് നല്‍കി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
hgfdftyui

ഫിലാഡൽഫിയ: ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ ചാപ്റ്റർ കമ്മ്യൂണിറ്റി അവാർഡിന് ഫിലാഡൽഫിയയിലെ വ്യെവസായ പ്രേമുഖനും ഫില്ലി ഗ്യാസ് ഉൾപ്പെടെ വിവിധ ബിസിനസ് ശൃംഖലയുടെ ഉടമസ്ഥനുമായ ജോ ചെറിയാൻ അർഹനായി. ഐ പി സി എൻ എ ഭാരവാഹികളുടെ സാന്നിധ്യത്തിൽ ഫിലിപ്പോസ് ചെറിയാൻ എ ബി സി ആക്ഷൻ ന്യൂസ് റിപ്പോർട്ടറും മുഖ്യാതിഥിയുമായിരുന്ന ഡാൻ ക്യൂലറിൽ നിന്നും ജോ ചെറിയാന് വേണ്ടി അവാർഡ് ഏറ്റുവാങ്ങി. ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ റീജിയൺ 2024-2025 പ്രെവർത്തനോൽഘാടനത്തോടനുബന്ധിച്ചായിരുന്നു ജോ ചെറിയാന് ആദരവ് സംഘടിപ്പിച്ചത്.

Advertisment

ബിസിനസ് രംഗത്ത് വ്യെക്തി മുദ്ര പതിപ്പിച്ചിട്ടുള്ള ജോ ചെറിയാൻ ഫിലാഡൽഫിയയിലെ സാമൂഹിക സാംസ്കാരിക സംഘടനകളുടെ പ്രവർത്തങ്ങളിൽ എന്നും അഭ്യുദയ കാംഷിയായി പ്രവർത്തിച്ചിട്ടുള്ള വ്യെക്തിയാണെന്നു ഐ പി സി എൻ എ ഫിലാഡൽഫിയ ചാപ്റ്റർ ട്രെഷറർ വിൻസെൻറ്റ് ഇമ്മാനുവേൽ പരിചയപ്പെടുത്തൽ സന്ദേശത്തിൽ പ്രെസ്താവിച്ചു.

ഐ പി സി എൻ എ ഫിലാഡൽഫിയ ചാപ്റ്റർ പ്രെസിഡൻറ്റ് അരുൺ കോവാട്ട് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി സുമോദ് റ്റി നെല്ലിക്കാല, ജോയ്ന്റ്റ് സെക്രട്ടറി ജോർജ് ഓലിക്കൽ എന്നിവർ യോഗ നടപടികൾ നിയന്ത്രിച്ചു.

ഐ പി സി എൻ എ നാഷണൽ ലീഡേഴ്‌സ് സുനിൽ ട്രൈസ്റ്റാർ, ഷിജോ പൗലോസ്, വൈശാഖ് ചെറിയാൻ എന്നിവരെ കൂടാതെ വിശിഷ്ടതിഥികളായി എ ബി സി ന്യൂസ് പ്രെതിനിധി ഡാൻ ക്യൂല്ലാർ, പെൺസിൽവാനിയ സ്റ്റേറ്റ് റെപ്രെസെന്റിറ്റീവ് ജാറെഡ് സോളമൻ, ഫൊക്കാനാ നേതാക്കളായ പോൾ കറുകപ്പള്ളി, ഫിലിപ്പോസ് ഫിലിപ്പ്, സജിമോൻ ആൻ്റണി, സജി പോത്തൻ, അലക്സ് തോമസ്, സുധാ കർത്ത, ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മുൻ പ്രെസിഡന്റ്റും ചാനൽ 24 റിപ്പോർട്ടറും ആയ മധു കൊട്ടാരക്കര, ജിൽ ഐസാസ്, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ അഭിലാഷ് ജോൺ, പമ്പ പ്രെസിഡൻറ്റ് റെവ ഫിലിപ്സ് മോടയിൽ, മാപ് പ്രെസിഡൻറ്റ് ശ്രീജിത്ത് കോമാത്ത്, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പ്രെസിഡൻറ്റ് ഫിലിപ്പോസ് ചെറിയാൻ, ഡബ്ല്യൂ എം സി പ്രെസിഡൻറ്റ് റെനി ജോസഫ്, ഐ പി സി എൻ എ ന്യൂയോർക് ചാപ്റ്റർ സെക്രട്ടറി ജോജോ കൊട്ടാരക്കര, രാജൻ ചീരൻ മിത്രാസ് തുടങ്ങി നിരവധി സാമൂഹിക നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. 

Joe Cherry
Advertisment