Advertisment

കരോള്‍ട്ടണ്‍ സിറ്റി കൗണ്‍സിലേക്ക് സൈമണ്‍ ചാമക്കാലയെ വിജയിപ്പിക്കണമെന്ന് മലയാളി സമൂഹം

New Update
765edfg

ഡാളസ് : കരോള്‍ട്ടണ്‍ സിറ്റി കൗണ്‍സിലില്‍ മലയാളീ കമ്മ്യുണിറ്റിയില്‍ നിന്നും ആദ്യമായി മത്സരിക്കുന്ന സൈമണ്‍ ചാമക്കാലയെ വിജയിപ്പിക്കണമെന്ന്  കരോള്‍ട്ടണ്‍ സിറ്റി മലയാളീ കൂട്ടാഴ്മ ആവശ്യപ്പെടുന്നു.

Advertisment

മെയ് 4 ശനിയാഴ്ച രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ നടത്തപ്പെടുന്ന തിരഞ്ഞെടുപ്പില്‍ കരോള്‍ട്ടണ്‍ സിറ്റിയില്‍ താമസിക്കുന്ന വോട്ടവകാശം ഉള്ള എല്ലാവരും തങ്ങളുടെ സമ്മതിദാനവകാശം രേഖപ്പെടുത്തി. സൈമണ്‍ ചാമക്കാലയെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

മലയാളികള്‍ ആരാധിക്കുന്ന വിവിധ ക്രിസ്തിയ സഭകളുടെ ദേവാലങ്ങളും, ഹിന്ദു അമ്പലവും, മുസ്ലിം പള്ളികളും ഉള്ള, മലയാളി കമ്മ്യുണിറ്റി ധാരാളം വസിക്കുന്ന ഒരു വലിയ സിറ്റിയാണ് കരോള്‍ട്ടണ്‍. ഏപ്രില്‍ 22 ന് ആരംഭിച്ച ഏര്‍ലി വോട്ടിംഗില്‍ ഏകദേശം 400 ല്‍ പരം മലയാളികള്‍ മാത്രമേ ഇതിനോടകം തങ്ങളുടെ 

സമ്മതിദാനവകാശം വിനിയോഗിച്ചിട്ടുള്ളു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഈ ശനിയാഴ്ച (മെയ് 4) നടക്കുന്ന കരോള്‍ട്ടണ്‍ സിറ്റി കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ചുറുചുറുക്കും, സേവന താല്പരതയും, അര്‍പ്പണബോധവും കൈമുതലായുള്ള ചെറുപ്പക്കാരന്‍ സൈമണ്‍ ചാമക്കാലക്ക് തങ്ങളുടെ വിലയേറിയ ഒരു വോട്ട് നല്‍കി വിജയിപ്പിക്കണമെന്ന് കരോള്‍ട്ടണ്‍ സിറ്റിയിലെ മലയാളീ കൂട്ടാഴ്മയ്ക്ക് വേണ്ടി അപേക്ഷിക്കുന്നു.

 

 

 

Simon Chamakala
Advertisment