Advertisment

യുഎസ് കഴിഞ്ഞ വർഷം 36% കൂടുതൽ സ്റ്റുഡന്റ് വിസ അപേക്ഷകൾ നിരസിച്ചു

author-image
ആതിര പി
New Update
bvcxdzsertyu
വാഷിംഗ്ടൺ: യുഎസ് വിദേശകാര്യ വകുപ്പ്‌ 2023ൽ 36% സ്റ്റുഡന്റ് വിസ അപേക്ഷകൾ തള്ളിയതായി റിപ്പോർട്ട്. 2022 ൽ തള്ളപ്പെട്ട അപേക്ഷകളേക്കാൾ കൂടുതലാണിത്.
Advertisment

എഫ് 1 വിസ എന്നറിയപ്പെടുന്ന സ്റ്റുഡന്റ് വിസയിൽ വരുന്നവർക്കു യുഎസിലെ മികച്ച യൂണിവേഴ്സിറ്റികളിൽ പഠിച്ച ശേഷം ജോലി തേടാനുള്ള സൗകര്യം ഒരുക്കുന്നു. ഓപ്‌ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് എന്ന പരിപാടിയിലാണ് മിക്കവർക്കും ജോലി കിട്ടാറുള്ളത്.  

2023ൽ കോൺസുലർ ഓഫിസുകൾ തള്ളിയത് 253,355 സ്റ്റുഡന്റ് വിസ അപേക്ഷകളാണ്. നിരസിക്കുന്ന അപേക്ഷകളുടെ എണ്ണം 2016 മുതൽ കൂടി വന്നതിനാൽ പലരും അപേക്ഷിക്കാൻ മടിച്ചു തുടങ്ങി എന്നും കരുതപ്പെടുന്നു. 2015 നും 2023 നും ഇടയിൽ അപേക്ഷകളുടെ എണ്ണം 31% വരെ കുറഞ്ഞു. 

എഫ് 1 വിസയ്ക്ക് അപേക്ഷിക്കുന്നതിനു മുൻപ് ഗവൺമെന്റ് അംഗീകാരമുള്ള യൂണിവേഴ്സിറ്റിയിൽ പ്രവേശനം കിട്ടിയിരിക്കണം. അപേക്ഷകൾ തള്ളപ്പെട്ട 253,355 വിദ്യാർഥികൾ ഒരു വർഷത്തേക്ക് ഏകദേശം $30,000 ട്യൂഷൻ വകയിലും ജീവിത ചെലവുകൾക്കുമായി ചെലവിട്ടു കാണും.   

അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ ഉദ്ദേശമില്ലെന്നു അപേക്ഷകൻ  തെളിയിക്കണം എന്ന വ്യവസ്ഥയുണ്ട്. തിരിച്ചു പോകാൻ ആവശ്യമായ ന്യായങ്ങളുണ്ടെന്നു തെളിയിക്കണം. അതേ സമയം, ഭാവിയിൽ അവസരമുണ്ടായാൽ അപേക്ഷകൻ തുടരുമോ എന്ന കാര്യം കോൺസുലർ ഓഫിസുകൾ പരിഗണിക്കേണ്ടതില്ല. ഫലത്തിൽ പരസ്പര വിരുദ്ധമാണ് ഈ വ്യവസ്ഥകൾ. 

ചൈനീസ് സേനയിൽ ജോലി ചെയ്യുന്നവർക്കു ഈ വിസയിൽ പ്രവേശനം നിരോധിക്കുന്ന ഉത്തരവ് ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്തു വന്നിരുന്നു.

തള്ളുന്ന അപേക്ഷകളിൽ ഇന്ത്യയിൽ നിന്നുള്ളവ കൂടിയിട്ടുമുണ്ട്. മഹാമാരി കഴിഞ്ഞു  130,839 വിസകൾ ഇന്ത്യക്കാർക്കു നൽകിയിരുന്നു. ഇന്ത്യൻ അപേക്ഷകളിൽ നൽകപ്പെട്ട ഏറ്റവുമധികം വിസകൾ. എന്നാൽ നിരസിക്കുന്ന അപേക്ഷകളിൽ ഇന്ത്യയിൽ നിന്നുള്ളവയുടെ എണ്ണം കൂടും എന്നാണ് റിപ്പോർട്ടുകൾ.  

student visa
Advertisment