Advertisment

ഹൂസ്റ്റണില്‍ പതിയിരുന്ന് ആക്രമണം രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു

New Update
gfxzaerty

ഹൂസ്റ്റണ്‍ : നോര്‍ത്ത് വെസ്റ്റ് ഹൂസ്റ്റണിലെ 133 ഇ 37-ാം സ്ട്രീറ്റില്‍ ബുധനാഴ്ച പുലര്‍ച്ചെ നടന്ന വെടിവെപ്പില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു, ഇരട്ട കൊലപാതകത്തെ കുറിച്ച്  ഹൂസ്റ്റണ്‍ പോലീസ് അന്വേഷിക്കുന്നു. വെടിവെപ്പുമായി ബന്ധപ്പെട്ട് പുലര്‍ച്ചെ 1.38 ഓടെയാണ് തങ്ങള്‍ക്ക് ഒരു കോള്‍ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് എത്തിയ  പോലീസ്  മാരകമായ വെടിയേറ്റ മുറിവുകളുള്ള  ഒരു 39 വയസ്സും ഒരു 22 വയസ്സും രണ്ട് സ്ത്രീകളെ,കണ്ടെത്തി.

Advertisment

മൂന്ന് സ്ത്രീകള്‍ പൂമുഖത്ത് ഇരിക്കുകയായിരുന്നു വെന്ന് ദൃക്സാക്ഷികള്‍ പറയുന്നു, നീല ഹൂഡിയും 

കാമഫ്‌ലേജ് പാന്റും ധരിച്ച ഒരാള്‍ മുഖംമൂടിയും കറുത്ത ഷൂസും കറുത്ത കയ്യുറകളും ധരിച്ച് വേലിക്ക് പിന്നില്‍ നിന്ന് പ്രത്യക്ഷപ്പെട്ട് പൂമുഖത്തിരുന്ന സ്ത്രീകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.വെടിയേറ്റ  രണ്ട് സ്ത്രീകളും സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇവര്‍ മരിച്ചിരുന്നു. കൊല്ലപ്പെട്ടവരില്‍ നാല് കുട്ടികളുടെ മാതാവ്  അറെഡോണ്ടോ തിരിച്ചറിഞ്ഞിട്ടുണ്ട്. വെടിവെപ്പ് നടക്കുമ്പോള്‍ വീട്ടില്‍ അഞ്ച് കുട്ടികളും ഉണ്ടായിരുന്നു.

റിംഗ് ക്യാമറയില്‍ നിന്നോ മറ്റേതെങ്കിലും വീഡിയോയില്‍ നിന്നോ ഷൂട്ടിംഗിന്റെ വീഡിയോ കൈവശമുള്ള ആര്‍ക്കും ഈ അന്വേഷണത്തിന് സഹായകമാകുമെന്ന് പോലീസ് പറഞ്ഞു.

 

 

 

Two women killed
Advertisment