Advertisment

ബൈഡൻ ഭരിക്കുന്നതാണ് റഷ്യയ്ക്കു കൂടുതൽ ഇഷ്ടമെന്നു വ്ലാദിമിർ പുട്ടിൻ

New Update
yyy67ggg
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡനു അപ്രതീക്ഷിതമായൊരു പിന്തുണ. "റഷ്യയ്ക്കു ഇഷ്ടം ബൈഡൻ പ്രസിഡന്റ് ആവുന്നതാണ്," പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ ബുധനാഴ്ച റഷ്യൻ മാധ്യമ ലേഖകൻ പാവൽ സറൂബിനോട് പറഞ്ഞു. 
Advertisment

യുക്രൈൻ യുദ്ധത്തിന്റെ പേരിൽ പുട്ടിനെ ഏകാധിപതി എന്നു വരെ വിളിച്ച ബൈഡനു അപ്രതീക്ഷിതമാണ് ഈ അംഗീകാരം. 2016 തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ വിജയിപ്പിക്കാൻ റഷ്യ ഇടപെട്ടു എന്ന ആരോപണവും നിലനിൽക്കുമ്പോഴാണ് പുട്ടിൻ ബുധനാഴ്ച ഈ അഭിപ്രായം പറഞ്ഞത്. 

അദ്ദേഹം പറഞ്ഞു: "റഷ്യയ്ക്കു ഡൊണാൾഡ് ട്രംപ് പ്രസിഡൻസിയെക്കാൾ നല്ലതു ജോ ബൈഡൻ പ്രസിഡന്സിയാണ്. "ബൈഡനു കൂടുതൽ പരിചയ സമ്പത്തുണ്ട്. അദ്ദേഹം എന്താണ് ചെയ്യാൻ പോകുന്നതെന്നു നമുക്കറിയാം. പഴയ തലമുറയുടെ രീതികളുളള രാഷ്ട്രീയ  നേതാവാണ് അദ്ദേഹം."

എന്നാൽ അമേരിക്കൻ ജനത തിരഞ്ഞെടുക്കുന്ന ഏതു നേതാവുമായും റഷ്യ സഹകരിക്കുമെന്നു അദ്ദേഹം വ്യക്തമാക്കി. 

യുക്രൈൻ യുദ്ധത്തിൽ യുഎസ് എടുത്ത രാഷ്ട്രീയ നിലപാട് പക്ഷെ അങ്ങേയറ്റം ദോഷകരവും തെറ്റായതുമാണെന്നു പുട്ടിൻ ചൂണ്ടിക്കാട്ടി. ആ നിലപാട് വച്ചാണ് നിലവിലുള്ള യുഎസ് ഭരണകൂടത്തെ വിലയിരുത്തേണ്ടത്. "യുദ്ധം ഒന്നര വർഷം മുൻപ് കഴിഞ്ഞേനെ. അതിനു 2022 മാർച്ചിൽ ഇസ്താൻബുളിൽ ഉണ്ടാക്കിയ കരാർ പാലിക്കണമായിരുന്നു." അതേപ്പറ്റി അദ്ദേഹം കൂടുതൽ വിശദീകരിച്ചില്ല. 

 

നേറ്റോയെ കിഴക്കൻ യൂറോപ്പിലേക്കു വികസിപ്പിക്കില്ലെന്നു പാശ്ചാത്യ നേതാക്കൾ നുണ പറഞ്ഞെന്നു പുട്ടിൻ പറയുന്നു. "യുക്രൈൻ നേറ്റോയിൽ ചേരുന്നത് ഞങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നു ഞങ്ങൾ കരുതി."  

ടക്കർ കാൾസൺ അടുത്തിടെ നടത്തിയ അഭിമുഖത്തിൽ കട്ടിയായ ചോദ്യമൊന്നും ചോദിച്ചില്ലെന്നു പുട്ടിൻ പറഞ്ഞു. "അതിൽ നിരാശയുണ്ട്. കാരണം കട്ടിയായ മറുപടികൾ നൽകാൻ ഒരുങ്ങിയിരിപ്പായിരുന്നു ഞാൻ."

vladimir putin
Advertisment