Advertisment

ഹോട്ടലില്‍ കാണാതായ ഏഴു കോടിയുടെ വജ്ര മോതിരം വാക്വം ക്ളീനറില്‍ നിന്നു കണ്ടെത്തി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
jhikhnokjo

പാരീസ്: ആഡംബര ഹോട്ടലിലെ മുറിയില്‍ വച്ച് കാണാതായ ഏഴു കോടി രൂപയിലധികം വില മതിക്കുന്ന വജ്ര മോതിരം ഹോട്ടലിലെ വാക്വം ക്ളീനറില്‍നിന്നു കണ്ടെത്തി.

Advertisment

ഫ്രാന്‍സിലെ പ്രമുഖ ആഡംബരഹോട്ടലായ റിറ്റ്സ് പാരീസിലാണ് സംഭവം. മലേഷ്യയില്‍ നിന്നുള്ള വ്യവസായ പ്രമുഖയുടെ പക്കല്‍ നിന്നാണ് മോതിരം നഷ്ടപ്പെട്ടത്. 6.51 കാരറ്റ് മതിപ്പുള്ള വജ്രമാണ് മോതിരത്തിലുള്ളത്. ഡിസംബര്‍ എട്ടിനാണ് മോതിരം കാണാതായതായി ഇയാള്‍ പരാതി നല്‍കിയത്. മുറിയില്‍ നിന്ന് പുറത്തുപോകുന്നതിനുമുമ്പ് മോതിരം മേശപ്പുറത്ത് വെച്ചിരുന്നതായും മടങ്ങിയെത്തിയപ്പോള്‍ മോതിരം കാണാനില്ലെന്നുമാണ് പറഞ്ഞിരുന്നത്.

ഹോട്ടലിലെ ജീവനക്കാരില്‍ ഒരാള്‍ മോതിരം മോഷ്ടിച്ചതായി സംശയിക്കുന്നതായി കാണിച്ച് അവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് പരാതിക്കാരിയ്ക്ക് മൂന്ന് ദിവസത്തെ സൗജന്യതാമസം റിറ്റ്സ് അധികൃതര്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു.

മോതിരം നഷ്ടമായി രണ്ട് ദിവസത്തിനുശേഷം വാക്വം ക്ളീനറിന്റെ ബാഗില്‍ നിന്ന് മോതിരം സുരക്ഷാജീവനക്കാര്‍ കണ്ടെത്തി. ഇതിനിടെ മോതിരത്തിന്റെ ഉടമ ലണ്ടനിലേക്ക് തിരിച്ചിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിലാണ് റിറ്റ്സ് പാരീസ് പ്രവര്‍ത്തനമാരംഭിച്ചത്. ഫ്രാന്‍സിലെ പ്രശസ്തമായ സെന്‍ നദിയുടെ തീരത്താണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. നാല് വര്‍ഷത്തെ പുരരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 2016 ലാണ് ഹോട്ടല്‍ വീണ്ടും തുറന്നത്. നിരവധി പ്രമുഖവ്യക്തികള്‍ ഇവിടെ തങ്ങിയിട്ടുണ്ട്. ഒരു രാത്രി ഇവിടെ ചെലവിടുന്നതിന് ഒന്നരലക്ഷത്തിലധികം രൂപ നല്‍കേണ്ടി വരും. 

diamond ring
Advertisment