Advertisment

വാട്ട്സാപ്പിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരുന്നു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
vghgujhnikjuo

ലണ്ടന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ചാറ്റ്ബോട്ടുകള്‍ അതിന്‍റെ സാധ്യതകളെ വികസിപ്പിച്ചെടുത്തുകൊണ്ടിരിക്കുകയാണ്. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഓപ്പണ്‍ എഐ എന്നിവ അവരുടെ എഐ ചാറ്റ്ബോട്ടുകളില്‍ പുതിയ ഫീച്ചറുകള്‍ സേവനങ്ങളിലേക്കായി അവതരിപ്പിച്ചതോടെ മെറ്റയും ഈ ചൂടേറിയ മത്സരത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ്. മെസേജിങ് ആപ്പുകളായ ഫേസ്ബുക്ക്, ഇന്‍സ്ററഗ്രാം, വാട്സ്ആപ്പ് എന്നിവയില്‍ എഐയുടെ സാധ്യത പ്രയോജനപ്പെടുത്താനാണ് മെറ്റയുടെ ശ്രമം.

Advertisment

ഇതിന്‍റെ ആദ്യ പടി എന്നോണം, വാട്സ് ആപ്പിലും ഇനിമുതല്‍ എഐ ചാറ്റ്ബോട്ട് ലഭിക്കും. മെറ്റ എഐ എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചര്‍ നിലവില്‍ ബീറ്റ വേര്‍ഷനില്‍ പരീക്ഷണത്തിലാണുള്ളത്. മെറ്റാ കണക്ട് 2023 ഇവന്‍റില്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് ഇതിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. കമ്പനിയുടെ ബ്ളോഗില്‍ വിശദീകരിക്കുന്നതനുസരിച്ച് മെറ്റയുടെ എഐ മോഡലായ ലാമ 2 അടിസ്ഥാനമാക്കിയാണ് മെറ്റാ എഐ അസിസ്ററന്‍റ് പ്രവര്‍ത്തിക്കുക. ഇതിനായി ഷോര്‍ട്ട് കട്ട് ഓപ്ഷനും ആപ്പില്‍ നല്‍കിയിട്ടുണ്ട്.

നിലവില്‍ ചില വാട്സ്ആപ്പ് ബീറ്റാ ഉപയോക്താക്കള്‍ക്ക് എഐ ചാറ്റ് ഫീച്ചര്‍ ലഭിക്കുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വൈകാതെ തന്നെ ഈ ഫീച്ചര്‍ മറ്റുള്ളവര്‍ക്കും ലഭ്യമാകുമെങ്കിലും, എന്നുമുതല്‍ എന്നകാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഫീച്ചര്‍ വരുന്നതോടെ ഒരു വ്യക്തിയോട് എന്ന പോലെ ഉപയോക്താവിന് മെറ്റ എഐ അസിസ്ററന്‍റുമായി സംസാരിക്കാം.

വാട്സ് ആപ്പ് അടുത്തിടെയായി നിരവധി ഫീച്ചറുകള്‍ അവതരിപ്പിക്കുന്നുണ്ട്. ക്ളബ് ഹൗസിലെ പോലെ ഗ്രൂപ്പ് വോയിസ് ചാറ്റ് ചെയ്യാനുള്ള അപ്ഡേഷന്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. 

whatsapp
Advertisment