Advertisment

കെന്റ് അയ്യപ്പക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം: തിങ്കളാഴ്ച (ജനുവരി 15) രാവിലെ 10 മണി മുതൽ ചടങ്ങുകൾ

New Update
jhghghgan

കെന്റ്: കെന്റ് അയ്യപ്പക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം ഈ വർഷവും ഭക്തിനിർഭരമായി ആചരിക്കുന്നു. 2024 ജനുവരി 15, തിങ്കളാഴ്ച രാവിലെ 10:00 മുതൽ വൈകുന്നേരം 5:30 വരെ ആഘോഷങ്ങൾ ക്ഷേത്രത്തിൽ നടക്കും.

Advertisment

മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് ഗണപതിഹോമം, കെട്ടുനിറ, നെയ്യഭിഷേകം, നെയ്‌വിളക്ക്, നീരാഞ്ജനം, എള്ളുത്തിരി തുടങ്ങിയ ആചാരപരമായ പൂജകൾ ഉൾപ്പെടുന്ന വിവിധ ചടങ്ങുകളിൽ ഭക്തർ പങ്കെടുക്കും. ഈ പൂജകളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ അവരെ ബന്ധപ്പെടുന്നതിനുള്ളനുള്ള നമ്പർ സഹിതം kentayyappatemple@gmail.com എന്ന ഇമെയിൽ വഴി ക്ഷേത്രത്തിൽ അറിയിക്കേണ്ടതാണ്.

നീരാഞ്ജനം ചടങ്ങിൽ പങ്കെടുക്കുന്നവർ ഒരു നാളികേരം കൂടെ കരുതണമെന്നും, വിളക്ക് പൂജയിൽ പങ്കെടുക്കുന്നവർ വിളക്ക്, നാളികേരം,പൂജാ പുഷ്പങ്ങൾ എന്നിവ കൂടെ കരുതണമെന്നും അറിയിക്കുന്നു.

മകരവിളക്ക് ആഘോഷദിവസം സ്‌കൂൾ ഹാളിൽ അയ്യപ്പഭജന, സഹസ്രനാമാർച്ചന, അഷ്ടോത്തര അർച്ചന, ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവ  ബൈറോൺ പ്രൈമറി സ്കൂൾ ഹാളിൽ (ബൈറോൺ റോഡ്, ഗില്ലിംഗ്ഹാം, കെന്റ്, ME7 5XX) വെച്ച് വൈകുന്നേരം 6 മണി 9 മണി വരെ നടക്കും.

‘തത്വമസി യുകെ’ ആണ്‌ അയ്യപ്പഭജനകൾക്ക് നേതൃത്വം നൽകുന്നത്. കെന്റ് അയ്യപ്പക്ഷേത്രത്തിലെ പൂജാവിധികൾ ശ്രീ. അഭിജിത് പൂജാരിയുടെ നേതൃത്വത്തിൽ ആണ് നടക്കുന്നത്. മകരവിളക്ക് മഹോത്സവത്തിലേക്ക് ജാതി, മത, വർണ്ണ, ഭാഷാ ഭേദമില്ലാതെ എല്ലാ വ്യക്തികളെയും ഊഷ്മളമായി സ്വാഗതം ചെയ്യുന്നുവെന്ന്  സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 

kentayyappatemple@gmail.com, kenthindusamajam@gmail.com

വെബ്‌സൈറ്റ്:

 www.kentayyappatemple.org,www.kenthindusamajam.org

Advertisment