Advertisment

വീണ്ടും തിരിച്ചടി: താത്കാലിക വിദേശ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കാൻ കാനഡ

New Update
nnnnnj

ഒട്ടാവ: താത്കാലിക വിദേശ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കാനുള്ള നീക്കവുമായി കാനഡ. അടുത്ത മൂന്ന് വർഷത്തിനുള്ളില്‍ താല്‍ക്കാലിക കുടിയേറ്റക്കാരുടെ എണ്ണം ജനസംഖ്യയുടെ അഞ്ച് ശതമാനമായി കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് നീക്കം.

കാനഡയിലെ പ്രവിശ്യകളുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കും തീരുമാനം നടപ്പാക്കുക.

പാർപ്പിട-തൊഴില്‍ പ്രതിസന്ധിയ്ക്കിടെ അടുത്തിടെ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തില്‍ രാജ്യം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ കുറച്ച നിയന്ത്രണത്തിന് പിന്നാലെയാണ് താത്കാലിക തൊഴിലാളികളുടെ എണ്ണവും നിയന്ത്രിക്കാനൊരുങ്ങുന്നത്. പാർപ്പിട പ്രതിസന്ധി അടക്കമുള്ള വിഷയങ്ങള്‍ക്കിടെ കുടിയേറ്റം വർധിക്കുന്നതില്‍ ചില പ്രവിശ്യകള്‍ കടുത്ത ആശങ്ക ഉന്നയിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് നിയന്ത്രണം നടപ്പാക്കാനുള്ള നീക്കം.

കൂടിയാലോചനകള്‍ പൂർത്തിയാക്കി നിയന്ത്രണങ്ങള്‍ മെയ് 1 മുതല്‍ നടപ്പാക്കിയേക്കും എന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

Foreign Workers
Advertisment