Advertisment

യുകെയില്‍ എത്തിയത് വെറും എട്ട് മാസം മുമ്പ്: കാന്‍സര്‍ ബാധിതനായ 43കാരനായ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

New Update
bobin

യുകെ: യുകെയില്‍ കാന്‍സര്‍ ബാധിതനായ 43കാരനായ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ ബോബിന്‍ ചെറിയാന്‍ (43) ആണ് മരിച്ചത്. 

ആശ്രിത വീസയില്‍ എട്ടു മാസം മുമ്പ് യുകെയില്‍ എത്തിയ ബോബിന് അധികം വൈകാതെ തന്നെ കാന്‍സര്‍ സ്ഥിരീകരികരിച്ചിരുന്നു. ചികിത്സകലിലൂടെ രോഗം ഏറെക്കുറെ ഭേദമായി വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായത്.

ഭാര്യ നിഷയ്ക്കും മക്കള്‍ക്കും ഒപ്പം എക്സിറ്ററിനടുത്തുള്ള കോളിറ്റണില്‍ ആയിരുന്നു താമസം. സംസ്‌കാരം നാട്ടില്‍ വച്ചു നടത്തണമെന്ന കുടുംബാംഗങ്ങളുടെ ആഗ്രഹത്തെ തുടര്‍ന്ന് കോളിറ്റണിലെ മലയാളി സമൂഹം ബോബിന്റെ ഭാര്യ നിഷയുടെ പേരില്‍ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്.

Advertisment