Advertisment

പോള്‍ ലിഞ്ചിന് ബുക്കര്‍ പുരസ്കാരം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
daasfsf
ലണ്ടന്‍: ഇത്തവണത്തെ ബുക്കര്‍ ൈ്രപസിന് ഐറിഷ് നോവലിസ്ററ് പോള്‍ ലിഞ്ച് അര്‍ഹനായി. "പ്രോഫറ്റ് സോങ്' എന്ന കൃതിയാണ് അദ്ദേഹത്തിന് അഭിമാന പുരസ്കാരം നേടിക്കൊടുത്തത്. ബുക്കര്‍ സമ്മാനം നേടുന്ന അഞ്ചാമത്തെ ഐറിഷ് എഴുത്തുകാരനാണ് പോള്‍ ലിഞ്ച്. മുന്‍പ് അയര്‍ലന്‍ഡിലെ സണ്‍ഡേ ട്രിബ്യൂണ്‍ പത്രത്തില്‍ സിനിമ നിരൂപകനായിരുന്നു അദ്ദേഹം.



പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളിലെ അശാന്തിയും ദുരന്തങ്ങളോടുള്ള അവരുടെ നിസ്സംഗതയും തുറന്നു കാണിക്കാനാണ് നോലിന്റെ ശ്രമം. ഇതിനായി, ഒരു സാങ്കല്‍പിക ഐറിഷ് സര്‍ക്കാര്‍ സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുമ്പോള്‍ ദുരന്തത്തിന്റെ വക്കിലുള്ള ഒരു കുടുംബത്തിന്റെയും രാജ്യത്തിന്റെയും കഥയാണ് അവതരിപ്പിക്കുന്നത്.



നാല്‍പ്പത്താറുകാരനായ പോള്‍ ലിഞ്ചിന്റെ അഞ്ചാമത്തെ കൃതിയാണ് "പ്രോഫറ്റ് സോങ്'. റെഡ് സ്കൈ ഇന്‍ മോണിങ് ആയിരുന്നു ആദ്യ നോവല്‍. "ദി ബ്ളാക്ക് സ്നോ', ഗ്രേസ്, ബിയോണ്ട് ദ സീ എന്നിവയാണ് മറ്റു നോവലുകള്‍.
Paul Lynch
Advertisment