Advertisment

ഇസ്രയേല്‍ ഉത്പന്നങ്ങളുടെ ബഹിഷ്കരണം: സ്ററാര്‍ ബക്സിന് ഒരു ലക്ഷം കോടിയുടെ നഷ്ടം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
uwhdiwrhwo

ലണ്ടന്‍: ഇസ്രായേലിനെ പിന്തുണയ്ക്കുന്ന കോര്‍പറേറ്റുകളെ ബഹിഷ്കരിക്കാനുള്ള ക്യാംപെയ്ന്‍ ഫലം ചെയ്യുന്നു. പല വമ്പന്‍മാരുടെയും ബിസിനസില്‍ ഇതിനകം ബഹിഷ്കരണം പ്രതിഫലിച്ചിട്ടുണ്ട്. സ്ററാര്‍ ബക്സിന് മാത്രം 1300 കോടി ഡോളറിന്റെ (ഒരു ലക്ഷം കോടിയിലധികം രൂപ) നഷ്ടമുണ്ടായി.

ഇസ്രായേലി കമ്പനികളെയും അവര്‍ക്ക് സാമ്പത്തിക സാങ്കേതിക പിന്തുണ നല്‍കുന്ന കമ്പനികളെയുമാണ് ബഹിഷ്കരിക്കാന്‍ വിവിധ സംഘടനകളും മറ്റും ആഹ്വാനം ചെയ്തിട്ടുള്ളത്. എക്സ്, ടിക് ടോക്, വാട്സാപ് കൂട്ടായ്മകള്‍ തുടങ്ങിയവയില്‍ ബഹിഷ്കരണാഹ്വാനങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു.

ബഹിഷ്കരിക്കേണ്ട ഉല്‍പന്നങ്ങള്‍ കണ്ടെത്താന്‍ വിവിധ ആപ്പുകളും പുറത്തിറക്കിയിട്ടുണ്ട്. നിലവില്‍ ഹംഗറിയില്‍ കഴിയുന്ന ഫലസ്തീനിയായ അപ്മദ് ബഷ്ബഷ് രൂപകല്‍പന ചെയ്ത നോ താങ്ക്സ് ആപ് വലിയ പ്രചാരം നേടി. നവംബര്‍ 13ന് പുറത്തിറക്കിയ ഈ ആപ്പ് ലക്ഷത്തിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തു. ബാര്‍കോഡ് സ്കാന്‍ ചെയ്താല്‍ ഇസ്രായേല്‍ ഉല്‍പന്നമാണെങ്കില്‍ "നോ താങ്ക്സ്' എന്ന് ചുവപ്പുനിറത്തില്‍ കാണിക്കുന്ന വിധത്തിലാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്.

isreal Sarar Bucks
Advertisment