Advertisment

വിദേശികളുടെ കുടിയേറ്റം നിയന്ത്രിക്കാന്‍ കാനഡ

New Update
fgfvgfyf

ഒട്ടാവ: വിദേശികളുടെ കുടിയേറ്റം കുറയ്ക്കാന്‍ കാനഡ നടപടി തുടങ്ങി. തൊഴിലാളിക്ഷാമം പരിഹരിക്കാനും സമ്പദ് വ്യവസ്ഥക്ക് ശക്തിപകരാനും വിദേശികളെ ഉദാരമായി രാജ്യത്തേക്ക് സ്വാഗതംചെയ്തിരുന്ന നയത്തിലാണ് വര്‍ഷങ്ങള്‍ക്കുശേഷം മാറ്റം വരുത്തിയിരിക്കുന്നത്

Advertisment

താല്‍ക്കാലിക താമസക്കാരെ കുറക്കാനും താല്‍ക്കാലിക കുടിയേറ്റത്തിന് പരിധി നിശ്ചയിക്കാനുമാണ് തീരുമാനമെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക് മില്ലര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി വിദേശ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ താല്‍ക്കാലിക താമസക്കാരുടെ താമസ കാലപരിധി നിയന്ത്രിക്കുകയും പ്രവേശന മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുകയും ചെയ്യും.

കുടിയേറ്റക്കാരുടെയും അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെയും വരവ് വര്‍ധിച്ചതോടെ രാജ്യത്ത് ആവശ്യത്തിന് വീടുകള്‍ ലഭ്യമല്ലാത്ത സാഹചര്യം കുറച്ചു കാലമായുണ്ട്. പണപ്പെരുപ്പം മൂലം നിര്‍മാണം മന്ദഗതിയിലായതോടെ പ്രതിസന്ധി രൂക്ഷമായി. ഭവനപ്രശ്നം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയതോടെയാണ് വിദേശ വിദ്യാര്‍ഥികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

2023ലെ 6.5 ശതമാനത്തില്‍നിന്ന് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനമായി താല്‍ക്കാലിക താമസക്കാരെ കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രവിശ്യകള്‍ നല്‍കുന്ന വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ സേവനങ്ങളും ജനസംഖ്യ വര്‍ധനയുടെ പ്രതിസന്ധി നേരിടുന്നുണ്ട്.

പഠനത്തോടൊപ്പം ജോലിചെയ്യാനും പഠനം പൂര്‍ത്തിയാക്കിയാലും ജോലി തുടരാനും സാധിക്കുമെന്നതാണ് ഉന്നത വിദ്യാഭ്യാസത്തിന് കാനഡ തിരഞ്ഞെടുക്കാന്‍ വിദേശ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നത്. വിദ്യാര്‍ഥികളുടെ വിസ നിരക്കില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വര്‍ധന ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. 

immigration
Advertisment