Advertisment

കാനഡയിൽ കൊല്ലപ്പെട്ടത് ചാലക്കുടി സ്വദേശി ഡോണ; ഭർത്താവിനെ കണ്ടെത്തിയില്ല

New Update
bsjfbsfvwyuj
ഒട്ടാവ: കാനഡയിലെ ഓഷവയിൽ മരിച്ചനിലയിൽ കാണപ്പെട്ട യുവതി ചാലക്കുടി സ്വദേശി ഡോണ എന്ന് തിരിച്ചറിഞ്ഞു. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് വീട്ടുകാരും ബന്ധുക്കളും. ഡോണയുടെ ഭർത്താവ് ലാൽ കണ്ണമ്പുഴ പൗലോസിനെ  തേടി ഡറം  റീജൻ പൊലീസിന്‍റെ അറിയിപ്പ് എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 
Advertisment

വിവരം നൽകുന്നവർക്ക് 2,000 ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഇതേസമയം, ഒരു ദിവസം കഴിഞ്ഞിട്ടും യുവാവിനെക്കുറിച്ച് വിവരം ലഭിച്ചതായി സൂചനകളില്ല.

സംശയാസ്പദ നിലയിൽ വീട് പൂട്ടിക്കിടക്കുന്ന വിവരം അറിഞ്ഞ് പൊലീസ് എത്തി വാതിൽതകർത്ത് പരിശോധിച്ചപ്പോഴാണ്  ഡോണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതെത്തുടർന്നാണ് മുപ്പത്തിയൊന്നു വയസുള്ള ലാൽ പൗലോസിനെ  കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങിയത്. അഞ്ചടി എട്ടോളം ഇഞ്ച് ഉയരവും ഇടത്തരം ശരീരപ്രകൃതിയുമുള്ള ലാൽ CXKZ784 ഒന്റാരിയോ ലൈസൻസ് പ്ളേറ്റുള്ള നീല ഫോർഡ് എസ്‌കേപ്പിലാണ് സഞ്ചരിക്കുന്നതെന്നും അറിയിപ്പിൽ പറയുന്നു.

ലാൽ വിദ്യാർഥിയായാണ് ആദ്യം ഇവിടെയെത്തിയതെന്നും ഡോണയുടെ ബന്ധുക്കൾ ഇവിടെയുണ്ടെന്നും ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹമെന്നും പറയപ്പെടുന്നു. അപ്പാർട്ട്മെന്റിൽ പലപ്പോഴും ഒച്ചപ്പാടും ബഹളവും ഉണ്ടായതായി അയൽക്കാർ മാധ്യമങ്ങളോട് പറഞ്ഞു.





Donna
Advertisment